നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ സാക്ഷിയായി മഞ്ജു വാര്യരും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (wwwkvartha.com 18/07/2017) നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ സാക്ഷിയായി എത്തുന്നത് മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍. കേസുമായി ബന്ധപ്പെട്ട് പോലീസ് സമര്‍പ്പിക്കുന്ന രണ്ടാമത്തെ കുറ്റപത്രത്തിലാണ് മഞ്ജുവിന്റെ പേര് സാക്ഷിപട്ടികയില്‍ ഉള്‍പ്പെടുത്തുക.

നടന്‍ ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് വ്യക്തിവൈരാഗ്യം ഉണ്ടാകാന്‍ കാരണം മഞ്ജു വാര്യരുമായുള്ള ദാമ്പത്യ ബന്ധം തകര്‍ന്നതാണ്. ദിലീപുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ മഞ്ജുവിന് നടി കൈമാറിയിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ സാക്ഷിയായി മഞ്ജു വാര്യരും

ആ വിരോധമാണ് നടിയെ ആക്രമിക്കുന്നതിന് വഴിവെച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കേസില്‍ മഞ്ജു വാര്യരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ നടിയെ ആക്രമിച്ച കേസില്‍ മഞ്ജുവാര്യരുടെ നിലപാടും നിര്‍ണായകമാവുകയാണ്.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ സാക്ഷിയായി മഞ്ജു വാര്യരും

Keywords: Kochi, Dileep, Manju Warrier, Police, Case, News, Kerala, Actress attack case; Manju warrier becomes witness .
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia