നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ അഭിഭാഷകരില്‍ നിന്നും വിശദീകരണം തേടുമെന്ന് ബാര്‍ കൗണ്‍സില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 06.04.2022) നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്ക് നോടിസ് അയക്കാന്‍ ബാര്‍ കൗണ്‍സിലിന്റെ തീരുമാനം. അടുത്തദിവസം തന്നെ മറുപടി ആവശ്യപ്പെട്ട് നോടിസ് അയക്കുമെന്നാണ് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരിക്കുന്നത്. അഭിഭാഷകരായ ബി രാമന്‍പിള്ള, ഫിലിപ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്കാണ് നോടിസ് അയക്കുന്നത്. ആക്രമിക്കപ്പെട്ട നടിയുടെ പരാതിയില്‍ മറുപടി ആവശ്യപ്പെട്ടാണ് നടപടി.
Aster mims 04/11/2022

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ അഭിഭാഷകരില്‍ നിന്നും വിശദീകരണം തേടുമെന്ന് ബാര്‍ കൗണ്‍സില്‍

പ്രതികളുമായി ചേര്‍ന്ന് 20 ലേറെ സാക്ഷികളെ അഭിഭാഷകന്‍ കൂറുമാറ്റിയെന്നും നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയ അഭിഭാഷകനെതിരെ നടപടി വേണെന്നും ആവശ്യപ്പെട്ടാണ് അതിജീവിത ബാര്‍ കൗണ്‍സിലിന് പരാതി നല്‍കിയത്. സീനിയര്‍ അഭിഭാഷകനായ ബി രാമന്‍പിള്ള, ഫിലിപ് ടി വര്‍ഗീസ് അടക്കമുള്ളവരുടെ പ്രവൃത്തി അഭിഭാഷകവൃത്തിക്ക് ചേരാത്തതും നിയമ വിരുദ്ധവുമാണെന്ന് അതിജീവിത പരാതിയില്‍ പറയുന്നു.

കേസിലെ സാക്ഷിയായ ജിന്‍സനെ സ്വാധീനിക്കാന്‍ ക്രിമിനല്‍ കേസിലെ പ്രതിയുടെ സഹായത്തോടെ ബി രാമന്‍ പിള്ള 25 ലക്ഷം രൂപയും അഞ്ചു സെന്റ് ഭൂമിയും വാഗ്ദാനം ചെയ്തു. ഇതില്‍ പൊലീസ് കേസ് എടുത്ത് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബി രാമന്‍പിള്ളയ്ക്ക് നോടിസ് നല്‍കിയിട്ടും ഹാജരായില്ല.

തുടരന്വേഷണത്തിലെ പ്രധാന തെളിവാണ് ദിലീപിന്റെ ഫോണുകള്‍. ഈ ഫോണ്‍ സംബന്ധിച്ച ഹര്‍ജി ഹൈകോടതിയുടെ പരിഗണനയിലിരിക്കെ ബി രാമന്‍പിള്ളയുടെ ഓഫിസില്‍ വെച്ച് സൈബര്‍ വിദഗ്ധന്റെ സഹായത്തോടെ തെളിവ് നശിപ്പിച്ചു. കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി ദിലീപിന് കൈമാറാന്‍ കൊടുത്ത കത്ത് സജിത് എന്നയാളെ സ്വാധീനിച്ച് രാമന്‍പിള്ള കൈക്കലാക്കി.

പിന്നീട് ഈ കത്ത് ഇരിങ്ങാലക്കുടയിലെ ഹോടലില്‍വെച്ച് തിരിച്ച് നല്‍കിയെന്നും കത്തില്‍ നടി ആരോപിക്കുന്നു. എന്നെ ആക്രമിച്ച കേസില്‍ 20 സാക്ഷികളെ അഭിഭാഷകന്‍ ഇടപെട്ട് കൂറ് മാറ്റി. കോടതിയെ സഹായിക്കേണ്ട അഭിഭാഷകനില്‍ നിന്ന് നീതി തടയുന്ന പ്രവര്‍ത്തിയാണുണ്ടായത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി നടപടി വേണമെന്നും ആക്രമിക്കപ്പെട്ട നടി പരാതിയില്‍ ആവശ്യപ്പെട്ടു.

നടിയെ ആക്രമിച്ച കേസില്‍ തുടക്കം മുതല്‍ ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍പിള്ളയ്‌ക്കെതിരെ അന്വേഷണം സംഘം ആക്ഷേപങ്ങള്‍ ഉന്നയിച്ചിരുന്നു. പിന്നാലെ വധ ഗൂഢാലോചന കേസില്‍ അഭിഭാഷകനെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് നോടിസ് നല്‍കിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് നീക്കം നിലച്ചുപോകുകയായിരുന്നു. ഇതിനിടെയാണ് ആക്രമിക്കപ്പെട്ട നടി തന്നെ അഭിഭാഷകന്‍ ബി രാമന്‍പിള്ളയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബാര്‍ കൗണ്‍സിലിനെ സമീപിച്ചത്.

ആദ്യം നല്‍കിയ പരാതിയിലെ പിഴവുകള്‍ പരിഹരിച്ച് നടി പുതിയ പരാതി ബാര്‍ കൗണ്‍സിലിന് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ആരോപണ വിധേയരായ അഭിഭാഷകര്‍ക്കെതിരെ നോടിസ് അയക്കാന്‍ ബാര്‍ കൗണ്‍സില്‍ തീരുമാനിച്ചത്.

Keywords: Actress Attack case, Bar Council decided to send a notice to Dileep's lawyers over actress complaint, Kochi, News, Actress, Complaint, Dileep, Cine Actor, Kerala, Trending.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script