SWISS-TOWER 24/07/2023

High Court | നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി; മെമറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ ശാസ്ത്രീയ അന്വേഷണം നടത്തണമെന്ന അതിജീവിതയുടെ ആവശ്യം അംഗീകരിച്ച് ഹൈകോടതി

 


കൊച്ചി: (KVARTHA) നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. മെമറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ ശാസ്ത്രീയ അന്വേഷണം നടത്തണമെന്ന അതിജീവതയുടെ ആവശ്യം അംഗീകരിച്ച് ഹൈകോടതി. 2022ല്‍ അതിജീവിത നല്‍കിയ ഹര്‍ജിയിലാണ് ഹൈകോടതിയുടെ നിര്‍ണായക വിധി ഉണ്ടായത്. എറണാകുളം ജില്ല സെഷന്‍സ് ജഡ്ജിക്ക് അന്വേഷണം നടത്താമെന്നും ആവശ്യമെങ്കില്‍ പൊലീസിന്റെയോ മറ്റ് ഏജന്‍സികളുടെയോ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി.

High Court | നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി; മെമറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ ശാസ്ത്രീയ അന്വേഷണം നടത്തണമെന്ന അതിജീവിതയുടെ ആവശ്യം അംഗീകരിച്ച് ഹൈകോടതി

ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ ക്രിമിനല്‍ പ്രൊസീജ്യര്‍ ആക്ട് പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും തെളിവുകള്‍ സീല്‍ ചെയ്ത് സൂക്ഷിക്കണമെന്നും ആവശ്യമെങ്കില്‍ ലോകര്‍ ഉപയോഗിക്കാമെന്നും കോടതി നിര്‍ദേശിച്ചു. ഒരുമാസത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും പരാതിയുണ്ടെങ്കില്‍ അതിജീവിതയ്ക്കു വീണ്ടും ഹൈകോടതിയെ സമീപിക്കാമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

വിചാരണ കോടതിയുടെ കസ്റ്റഡിയില്‍ ഇരിക്കെ ദൃശ്യങ്ങള്‍ ഉള്‍പെട്ട മെമറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്ന് ഫോറന്‍സിക് റിപോര്‍ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈകോടതിയെ സമീപിച്ചത്. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നായിരുന്നു നടിയുടെ ആവശ്യം. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

കേസില്‍ തുടരന്വേഷണം നടക്കുന്ന സമയമായതിനാല്‍ ഹാഷ് വാല്യു മാറിയിട്ടുണ്ടോ എന്നത് പരിശോധിക്കാമെന്ന് ജസ്റ്റിസ് ബെചു കുര്യന്റെ ബെഞ്ച് ആദ്യ ഘട്ടത്തില്‍ പറയുകയും ഏഴ് ദിവസത്തിനകം സര്‍കാര്‍ അംഗീകൃത ലാബില്‍ അത് പരിശോധിച്ച് റിപോര്‍ട് നല്‍കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

അങ്ങനെ നല്‍കിയ റിപോര്‍ടിലും മൂന്ന് തവണ മെമറി കാര്‍ഡ് തുറന്ന് പരിശോധിച്ചതായി കണ്ടെത്തിയിരുന്നു. 2018 ജനുവരിയിലും ഡിസംബറിലും 2021 ജൂലൈയിലുമാണ് മെമറി കാര്‍ഡ് തുറന്നിരിക്കുന്നത്. ഇതില്‍ അവസാന വട്ടം ഹാഷ് വാല്യുവില്‍ മാറ്റമുണ്ടായെന്നും കണ്ടെത്തി. ഈ തവണ ജിയോ നെറ്റ് വര്‍ക് ഉപയോഗിക്കുന്ന വിവോ ഫോണില്‍ നിന്നാണ് കാര്‍ഡ് തുറന്നിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

ഈ ഫോണില്‍ വാട്‌സ് ആപ്, ടെലഗ്രാം അടക്കമുണ്ട്. ഫോണിലേക്ക് മെമറി കാര്‍ഡ് ഇട്ട് പരിശോധിച്ച സാഹചര്യത്തില്‍ തന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നിട്ടുണ്ടോ എന്ന ആശങ്കയാണ് നടി പ്രധാനമായും കോടതിയില്‍ ഉന്നയിച്ചത്. ഇത് തന്റെ സ്വകാര്യതയെ ബാധിക്കുമെന്നും അതിനാല്‍ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിടണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍ അതിജീവിതയുടെ ഹര്‍ജി ദിലീപ് എതിര്‍ത്തിരുന്നു. വിചാരണ നീട്ടിക്കൊണ്ടുപോകാനാണു നടിയുടെ ശ്രമമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കേസിലെ എട്ടാംപ്രതിയാണ് ദിലീപ്.

Keywords:  Actress assault case: HC orders probe into change in hash value of memory card; one-month deadline, Kochi, News, High Court, Probe, Actress Assault Case, Memory Card, Dileep, Police, Judge,  Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia