Forensic report | നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനിയുടെ അഭിഭാഷകന്റെ വാദം പൊളിച്ചടുക്കി ഫോറന്‍സിക് റിപോര്‍ട്
Jul 14, 2022, 15:11 IST
കൊച്ചി: (www.kvartha.com) നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ പരിശോധിച്ച സമയത്തിലും പൊരുത്തക്കേടെന്ന് റിപോര്‍ട്. സുനിയുടെ അഭിഭാഷകന്‍ വിവി പ്രതീഷ് കുറുപ്പ് ദൃശ്യങ്ങള്‍ കണ്ടത് 2021 ജൂലൈ 19 വൈകീട്ട് മൂന്നിനാണെന്ന് കോടതിയില്‍ നല്‍കിയ മെമോയില്‍ പറയുന്നു. എന്നാല്‍ ഫോറന്‍സിക് റിപോര്‍ടില്‍ ദൃശ്യങ്ങള്‍ കണ്ട സമയം ഇതല്ല. വിവോ ഫോണില്‍ ദൃശ്യങ്ങള്‍ കണ്ടത് ഉച്ചയ്ക്ക് 12.19നും 12.54നും മധ്യേ ആണെന്ന് ഫോറന്‍സിക് റിപോര്‍ട് വ്യക്തമാക്കുന്നതായി മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു.
ദൃശ്യങ്ങള്‍ കണ്ടത് ജഡ്ജിയുടെ സാനിധ്യത്തിലെന്ന് പ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ വ്യാഴാഴ്ച രാവിലെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. കോടതിയില്‍ വെച്ച് ലാപ്ടോപിലാണ് കണ്ടത്, മെമറി കാര്‍ഡിലെ ഹാഷ് വാല്യുവില്‍ മാറ്റം വന്നത് എങ്ങനെ എന്നറിയില്ലെന്നും അഡ്വ. വിവി പ്രതീഷ് കുറുപ്പ് പറഞ്ഞിരുന്നു. താന്‍ വിവോ ഫോണ്‍ ഉപയോഗിക്കുന്നില്ലെന്നും പെന്‍ ഡ്രൈവിലുള്ള ദൃശ്യങ്ങളാണ് കണ്ടതെന്നും മെമറി കാര്‍ഡ് കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Keywords: #Short-News, Short-News, Latest-News, Kerala, Top-Headlines, Actress, Assault, Investigation-report, lawyer, Court, Dileep, Actress assault case, Pulsar Suni, Actress assault case: Forensic report counters Pulsar Suni's lawyer's argument.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.