Amala Paul | അമല പോളിന് നേരെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം; ലെവല്‍ ക്രോസ് പ്രചാരണ പരിപാടിയിലെ വസ്ത്രധാരണം വിവാദത്തില്‍

 
Actress Amala Paul's dress in controversy, Ernakulam, News, Actress Amala Paul, Controversy, Social Media, Kerala News
Actress Amala Paul's dress in controversy, Ernakulam, News, Actress Amala Paul, Controversy, Social Media, Kerala News

Photo Credit: Facebook / Amala Paul

ക്രിസ്ത്യാനിയായ അമല വൈദികര്‍ വേദിയിലിരിക്കുമ്പോള്‍ ഈ രീതിയില്‍ വസ്ത്രം ധരിച്ച് വരരുതായിരുന്നുവെന്നും  ഉപദേശം
 

കൊച്ചി: (KVARTHA) പുതിയ ചിത്രമായ ലെവല്‍ ക്രോസിന്റെ (Level Cross) പ്രചാരണാര്‍ഥം (Campaign) എറണാകുളത്തെ (Ernakulam) സെന്റ് ആല്‍ബര്‍ട്സ് കോളജില്‍ ( St. Albert's College) എത്തിയ നടി അമല പോളിന് (Actress Amala Paul) നേരെ സമൂഹ മാധ്യമങ്ങളില്‍ (Socila Media) വിമര്‍ശനം (Criticism) . വസ്ത്രത്തിന്റെ (Dressing) ഇറക്കം കുറഞ്ഞുപോയെന്ന് ചൂണ്ടിക്കാട്ടിയാണ് നടിക്കെതിരെ ഒരുവിഭാഗം രംഗത്തെത്തിയത്.

 

സിനിമയില്‍ നായകനായ ആസിഫ് അലിയും പരിപാടിക്കെത്തിയിരുന്നു. പുരുഷന്മാര്‍ മാന്യമായി വസ്ത്രം ധരിക്കുമ്പോള്‍ പരസ്യമായി ഒരു വേദിയിലെത്തുന്ന സ്ത്രീയുടെ വേഷം ലജ്ജിപ്പിക്കുന്നതാണെന്നാണ് സ്ത്രീകള്‍ ഉള്‍പെടെയുള്ളവരുടെ കമന്റ്. ക്രിസ്ത്യാനിയായ അമല വൈദികര്‍ വേദിയിലിരിക്കുമ്പോള്‍ ഈ രീതിയില്‍ വസ്ത്രം ധരിച്ച് വരരുതായിരുന്നുവെന്നും ചിലര്‍ ഉപദേശിക്കുന്നു.

 

നടിക്കെതിരെ തെറിവിളിയും ഉപദേശങ്ങളും സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുകയാണ്. വസ്ത്രധാരണം വ്യക്തി സ്വാതന്ത്ര്യമാണെന്നും മറ്റുള്ളവര്‍ അതില്‍ ഇടപെടേണ്ടെന്നും മറുപടി നല്‍കാറുണ്ടെങ്കിലും സദാചാരവാദികള്‍ ഇവരെ വെറുതെ വിടാറില്ല. 


സംഗീതജ്ഞന്‍ രമേശ് നാരായണനുമൊത്തുള്ള വിവാദ സംഭവത്തിന് ശേഷം ആദ്യമായി എത്തിയ പരിപാടിയാണിത്. വേദിയില്‍ വെച്ച് അമല പോളിനെ ആസിഫ് അലി ചേര്‍ത്തുപിടിച്ചത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

 

അടുത്തിടെയാണ് അമല അമ്മയായത്. സിനിമയില്‍ സജീവമായ നടി ഗ്ലാമര്‍ വേഷത്തില്‍ പൊതു വേദിയിലെത്തുക പതിവാണ്. ഈ രീതിയില്‍ വസ്ത്രം ധരിച്ചെത്തുന്ന നടിമാര്‍ക്കെല്ലാം സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. എം ടി വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ 'മനോരഥങ്ങളു'ടെ ട്രെയിലര്‍ ലോഞ്ച് ചടങ്ങിനിടെയാണ് ഈ സംഭവം നടന്നത്. ഏതായാലും സംഭവം വീണ്ടും വസ്ത്രധാരണ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചര്‍ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia