Abhirami | നടി അഭിരാമിയും ഭര്‍ത്താവും പെണ്‍കുഞ്ഞിനെ ദത്തെടുത്തു; മാതൃദിനത്തില്‍ 'കല്‍ക്കി'യുടെ അമ്മയായതിന്റെ സന്തോഷവാര്‍ത്ത പങ്കുവച്ച് താരം

 


ADVERTISEMENT

കൊച്ചി: (www.kvartha.com) നടി അഭിരാമിയും ഭര്‍ത്താവും പെണ്‍കുഞ്ഞിനെ ദത്തെടുത്തു. മാതൃദിനത്തില്‍ അമ്മയായതിന്റെ സന്തോഷം താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. കല്‍ക്കി എന്നാണ് കുഞ്ഞിന്റെ പേര്. 

മാതൃദിനത്തില്‍, അമ്മയായതില്‍ വളരെ സന്തോഷമുണ്ടെന്നും എല്ലാത്തരത്തിലും ജീവിതത്തില്‍ മാറ്റം കൊണ്ടുവന്ന തീരുമാനമായിരുന്നു ഇതെന്നും അഭിരാമി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ദിവ്യ ഉണ്ണിയും ശ്വേതാമേനോനും അടക്കം സിനിമാ മേഖലയില്‍ നിന്നുള്ള നിരവധി പേര്‍ അഭിരാമിക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്. 
Aster_MIMS

രാഹുലും ഞാനും 'കല്‍ക്കി'യുടെ മാതാപിതാക്കളായ വിവരം അറിയിക്കുകയാണ്. കഴിഞ്ഞ വര്‍ഷമാണ് ഞങ്ങളൊരു പെണ്‍കുഞ്ഞിനെ ദത്തെടുത്തത്. എല്ലാത്തരത്തിലും ജീവിതത്തെ മാറ്റിമറിക്കുന്ന തീരുമാനമായിരുന്നു അത്. ഇന്നൊരു അമ്മയായി, മാതൃദിനം ആഘോഷിക്കുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു. പുതിയ കടമ നിര്‍വഹിക്കുന്നതില്‍ നിങ്ങളുടെയെല്ലാം അനുഗ്രഹം ഉണ്ടാകണം'.- താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

മകള്‍ക്കും ഭര്‍ത്താവിനുമൊപ്പമുള്ള ചിത്രങ്ങളും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. 2009 ഡിസംബര്‍ 27നാണ് അഭിരാമിയും രാഹുല്‍ പവനനും തമ്മിലുള്ള വിവാഹം നടന്നത്.

Abhirami | നടി അഭിരാമിയും ഭര്‍ത്താവും പെണ്‍കുഞ്ഞിനെ ദത്തെടുത്തു; മാതൃദിനത്തില്‍ 'കല്‍ക്കി'യുടെ അമ്മയായതിന്റെ സന്തോഷവാര്‍ത്ത പങ്കുവച്ച് താരം


Keywords:  News, Kerala, Actress, Adoption, Parents, Kerala-News, News-Malayalam, Actress Abhirami and her husband adopt a baby girl; introduce their Kalki on Mother’s Day!.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia