Wedding | നടി നൂറിന്‍ ശെരീഫും നടനും തിരക്കഥാകൃത്തുമായ ഫഹീം സഫറും വിവാഹിതരായി

 


കൊച്ചി: (www.kvartha.com) നടി നൂറിന്‍ ശെരീഫ് വിവാഹിതയായി. നടനും തിരക്കഥാകൃത്തുമായ ഫഹീം സഫറാണ് വരന്‍. ഇരുവരുടെയും വിവാഹനിശ്ചയം 2022 ഡിസംബറിലായിരുന്നു. വിവാഹചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ജോലിക്കിടെ അവിചാരിതമായി കണ്ടുമുട്ടിയ ഇരുവരും പിന്നീട് അടുത്ത സുഹൃത്തുക്കളാവുകയും അത് പ്രണയത്തില്‍ എത്തുകയുമായിരുന്നു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിവാഹത്തില്‍ പങ്കെടുത്തു. പ്രിയ പ്രകാശ് വാര്യര്‍, ശരണ്യ മോഹന്‍, രജീഷ വിജയന്‍, അഹാന കൃഷ്ണ കുമാര്‍, നിരഞ്ജന അനൂപ്, ഇന്ദ്രന്‍സ്, ചിപ്പി, വിധു പ്രതാപ് എന്നിവരും വിവാഹത്തിന് എത്തിയിരുന്നു.

Wedding | നടി നൂറിന്‍ ശെരീഫും നടനും തിരക്കഥാകൃത്തുമായ ഫഹീം സഫറും വിവാഹിതരായി

നര്‍ത്തകിയായ നൂറിന്‍ 2017 ല്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയത്. ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെയാണ് നൂറിന്‍ ശ്രദ്ധിക്കപ്പെടുന്നത്.

Wedding | നടി നൂറിന്‍ ശെരീഫും നടനും തിരക്കഥാകൃത്തുമായ ഫഹീം സഫറും വിവാഹിതരായി

ധമാക്ക, വിധി ദ് വെര്‍ഡിക്റ്റ്, സാന്താക്രൂസ്, വെള്ളേപ്പം, ബര്‍മുഡ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍. ജൂണ്‍ എന്ന ചിത്രത്തിലൂടെയാണ് ഫഹിമിന്റെ സിനിമാ പ്രവേശനം. ജോജു, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ മധുരം എന്ന ചിത്രത്തിന്റെ സഹരചയിതാവാണ്. ചിത്രത്തില്‍ ഒരു കഥാപാത്രത്തേയും അവതരിപ്പിച്ചിരുന്നു. മാലിക്, ഗ്യാങ്‌സ് ഓഫ് 18, മധുരം, പതിനെട്ടാം പടി, ത്രിശങ്കു എന്നിവയാണ് ഫഹീം അഭിനയിച്ച ചിത്രങ്ങള്‍.

Keywords:  Actors Noorin Shereef, Fahim Safar tie the knot in TVM, Kochi, News, Wedding, Actors Participate, Governor Arif Muhammed Khan, Omar Lulu, Social Media, Friends, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia