House attacked | മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഫേസ് ബുക് ലൈവിലൂടെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയ നടന്‍ വിനായകന്റെ വീടിനുനേരെ ആക്രമണം

 


കൊച്ചി: (www.kvartha.com) മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഫേസ് ബുക് ലൈവിലൂടെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയ നടന്‍ വിനായകന്റെ വീടിനു നേരെ ആക്രമണം. വൈകിട്ട് നാലു മണിയോടെയായിരുന്നു ആക്രമണം. കലൂര്‍ സ്റ്റേഡിയത്തിനു പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ ഫ് ളാറ്റിലെത്തിയ ഒരു കൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം.

വിനായകന്റെ ഫ് ളാറ്റിന്റെ ചില്ല് അടിച്ചു തകര്‍ക്കുകയും വാതില്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് ആരോപണം. അന്തരിച്ച മുന്‍ മുഖ്യമന്ത്രിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചുകൊണ്ട് ഫ് ളാറ്റിലെത്തിയായിരുന്നു ആക്രമണം. പൊലീസും ഫ് ളാറ്റിലെ സുരക്ഷാ ജീവനക്കാരും ചേര്‍ന്നാണ് പ്രവര്‍ത്തകരെ പിടിച്ചുമാറ്റിയത്. സംഭവത്തില്‍ വിനായകന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കുമെന്നാണ് വിവരം. എറണാകുളം നോര്‍ത് പൊലീസ് സ്റ്റേഷനിലാകും പരാതി നല്‍കുക.

ഉമ്മന്‍ ചാണ്ടിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് ഇതേ പൊലീസ് സ്റ്റേഷനില്‍ വിനായകനെതിരെ കേസ് രെജിസ്റ്റര്‍ ചെയ്തു. എറണാകുളം ഡിസിസി ഉള്‍പെടെ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ് രെജിസ്റ്റര്‍ ചെയ്തത്.

ബുധനാഴ്ച വൈകിട്ട് ഫേസ് ബുക് ലൈവിലെത്തിയാണ് വിനായകന്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്. ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി തുടങ്ങിയ ആരോപണങ്ങളാണ് വിനായകന്‍ ഉയര്‍ത്തിയത്. വിനായകന്റെ ലൈവിനു പിന്നാലെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതോടെ നടന്‍ തന്നെ പോസ്റ്റ് പിന്‍വലിച്ചിരുന്നു.

House attacked | മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഫേസ് ബുക് ലൈവിലൂടെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയ നടന്‍ വിനായകന്റെ വീടിനുനേരെ ആക്രമണം

Keywords: Vinayakan's house attacked over insensitive comments about Oommen Chandy, Kochi, News, Face Book, Allegation, Congress Workers, Complaint, Family, Protest, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia