Vijayakumar | ചോദ്യം ചെയ്യുന്നതിനിടയില്‍ പൊലീസ് സ്റ്റേഷനില്‍ ഇടതുകൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന കേസ്; നടന്‍ വിജയകുമാറിനെ കോടതി കുറ്റവിമുക്തനാക്കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



കൊച്ചി: (www.kvartha.com) കുഴല്‍പ്പണം തട്ടിയെടുത്തെന്ന പരാതിയില്‍ തൃക്കാക്കര അസി.കമിഷണര്‍ ഓഫിസില്‍ ചോദ്യം ചെയ്യുന്നതിനിടയില്‍ ഇടതുകൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന കേസില്‍ നടന്‍ വിജയകുമാറിനെ വിചാരണക്കോടതി കുറ്റവിമുക്തനാക്കി. എറണാകുളം ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട് കോടതിയാണ് വിജയകുമാറിനെ കുറ്റവിമുക്തനാക്കിയത്.
Aster mims 04/11/2022

വിജയകുമാര്‍ കുറ്റം ചെയ്തതായി സ്ഥാപിക്കാന്‍ കഴിയുന്ന തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നും ഹാജരാക്കിയ സ്വതന്ത്ര സാക്ഷിയുടെ മൊഴി വിശ്വസനീയമല്ലെന്നും വിലയിരുത്തിയാണ് കോടതി വിജയകുമാറിനെ വെറുതെവിട്ടത്. കേസില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഒഴികെയുള്ള രണ്ട് സാക്ഷികളുടെ മൊഴികള്‍ വിജയകുമാറിന് അനുകൂലമായിരുന്നു. 

Vijayakumar | ചോദ്യം ചെയ്യുന്നതിനിടയില്‍ പൊലീസ് സ്റ്റേഷനില്‍ ഇടതുകൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന കേസ്; നടന്‍ വിജയകുമാറിനെ കോടതി കുറ്റവിമുക്തനാക്കി


അസി.കമിഷണര്‍ ഓഫിസിനുള്ളില്‍ ചോദ്യം ചെയ്യുന്നതിനിടയില്‍ പേയ്പര്‍ മുറിക്കാന്‍ ഉപയോഗിക്കുന്ന കത്തിയെടുത്തു വിജയകുമാര്‍ കൈ ഞെരമ്പുമുറിച്ചെന്നാണ് കേസ്. ഇതിന് ദൃക്‌സാക്ഷിയായി പ്രോസിക്യൂഷന്‍ ഹാജരാക്കിയ സ്വതന്ത്രസാക്ഷിയുടെ മൊഴികള്‍ വിശ്വസനീയമല്ലെന്ന് മജിസ്‌ട്രേട് കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു.

Keywords:  News,Kerala,State,Kochi,Suicide Attempt,Case,Actor,Cine Actor,Police,Latest-News,Court, Actor Vijayakumar acquitted in suicide attempt case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia