Defamation Case | 'സമൂഹമാധ്യമങ്ങളിലൂടെ അസഭ്യം പറഞ്ഞു': നടന്‍ ടൊവീനോയുടെ പരാതിയില്‍ കേസ്

 


ADVERTISEMENT

കൊച്ചി: (www.kvartha.com) സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന നടന്‍ ടൊവീനോ തോമസിന്റെ പരാതിയില്‍ പൊലീസ് കേസ്. എറണാകുളം പനങ്ങാട് പൊലീസ് ആണ് നടന്റെ പരാതിയില്‍ കേസ് രെജിസ്റ്റര്‍ ചെയ്തത്. ഫോടോ - വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് കാട്ടിയാണ് താരം ഡിസിപിക്ക് പരാതി നല്‍കിയത്. പരാതിക്കൊപ്പം അതിനാസ്പദമായ ലിങ്കും നല്‍കിയിട്ടുണ്ട്.
Aster_MIMS

ഡിസിപി പരാതി പനങ്ങാട് പൊലീസിന് കൈമാറി. തുടര്‍ന്ന് ശനിയാഴ്ച (12.08.2023) രാത്രിയാണ് എഫ്‌ഐആര്‍ രെജിസ്റ്റര്‍ ചെയ്തത്. താരത്തെ നിരന്തരം അപകീര്‍ത്തിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്നതായാണ് പരാതിയിലുള്ളത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പനങ്ങാട് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.


Defamation Case | 'സമൂഹമാധ്യമങ്ങളിലൂടെ അസഭ്യം പറഞ്ഞു': നടന്‍ ടൊവീനോയുടെ പരാതിയില്‍ കേസ്



Keywords:  News, Kerala, Kerala-News, News-Malayalam, Defamation Case, Actor, Tovino Thomas, Social Media, Trolls, Investigation, Actor Tovino Thomas files defamation case against social media trolls, investigation underway.


നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia