Movie | ഹൊറർ സിനിമയുമായി നടൻ ടി ശങ്കർ; 'എറിക്' ചിത്രീകരണം പുരോഗമിക്കുന്നു; മലയാള ചലചിത്ര നിർമാണ രംഗത്ത് അരങ്ങേറ്റം കുറിച്ച് ക്യൂ സിനിമാസ്

കൊച്ചി: (www.kvartha.com) മലയാള ചലചിത്ര നിർമാണ രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ക്യൂ സിനിമാസിന്റെ ലോഗോയും ക്യൂ സിനിമാസ് ആദ്യമായി നിർമിക്കുന്ന ചിത്രത്തിന്റെ ടൈറ്റിലും പ്രശസ്ത നടനും നിർമാതാവുമായ വിജയ് ബാബു പ്രകാശനം ചെയ്തു. കൊച്ചി ഹോളിഡേ ഇൻ ഹോടെലിൽ നടന്ന ചടങ്ങിൽ ചലചിത്രരംഗത്തെ പ്രമുഖർ പങ്കെടുത്തു. 'എറിക്' എന്ന പേരിൽ ക്യൂ സിനിമാസ് ഒരുക്കുന്ന ആദ്യ ചിത്രം നടൻ ശങ്കർ ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു.

Movie | ഹൊറർ സിനിമയുമായി നടൻ ടി ശങ്കർ; 'എറിക്' ചിത്രീകരണം പുരോഗമിക്കുന്നു; മലയാള ചലചിത്ര നിർമാണ രംഗത്ത് അരങ്ങേറ്റം കുറിച്ച് ക്യൂ സിനിമാസ്

തെന്നിൻഡ്യൻ താരം ഗീതിക തിവാരി, ഹേമന്ത് മേനോൻ, പ്രേം പ്രവീൺ, മനു കുരിശിങ്കൽ, കിരൺ പ്രതാപ്, ആഷ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭൂരിഭാഗവും യു കെയിൽ ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ആദ്യഘട്ടം എറണാകുളത്ത് ആരംഭിച്ചു. ഓഷ്യോ എന്റർടെയ്ൻമെന്റ്സിന്റെ സഹകരണത്തോടെ ക്യൂ സിനിമാസിന്റെ ബാനറിൽ ശശി നായർ, ബെന്നി വാഴപ്പിള്ളിയിൽ, മധുസൂദനൻ മാവേലിക്കര, റാംജി, ശങ്കർ ടി എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് പാഞ്ചേനി നിർവഹിക്കുന്നു.

Movie | ഹൊറർ സിനിമയുമായി നടൻ ടി ശങ്കർ; 'എറിക്' ചിത്രീകരണം പുരോഗമിക്കുന്നു; മലയാള ചലചിത്ര നിർമാണ രംഗത്ത് അരങ്ങേറ്റം കുറിച്ച് ക്യൂ സിനിമാസ്

കഥ- മുരളി രാമൻ, സംഭാഷണം-എം കെ ഐ സുകുമാരൻ, പ്രസാദ്, സംഗീതം-ഗിരീഷ് കുട്ടൻ, എഡിറ്റർ-ഹരീഷ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ-ബിജു കടവൂർ, കല-അനിഷ് ഗോപാൽ, മേകപ് - ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂംസ്-ആരതി ഗോപാൽ, സ്റ്റിൽസ്-മോഹൻ സുരഭി, ഡിസൈൻസ് - വില്യംസ് ലോയൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - പ്രശാന്ത് ഭാസി, അസോസിയേറ്റ് ഡയറക്ടർ - സനീഷ്, വിഎഫ്എക്സ്-ഡിജിറ്റൽ കാർവിംങ്, ആക്ഷൻ - റോബിൻ ജോൺ, പ്രൊഡക്ഷൻ മാനജർ-വിമൽ വിജയ്, പി ആർ ഒ- എ എസ് ദിനേശ്.

Movie | ഹൊറർ സിനിമയുമായി നടൻ ടി ശങ്കർ; 'എറിക്' ചിത്രീകരണം പുരോഗമിക്കുന്നു; മലയാള ചലചിത്ര നിർമാണ രംഗത്ത് അരങ്ങേറ്റം കുറിച്ച് ക്യൂ സിനിമാസ്

Movie | ഹൊറർ സിനിമയുമായി നടൻ ടി ശങ്കർ; 'എറിക്' ചിത്രീകരണം പുരോഗമിക്കുന്നു; മലയാള ചലചിത്ര നിർമാണ രംഗത്ത് അരങ്ങേറ്റം കുറിച്ച് ക്യൂ സിനിമാസ്

Movie | ഹൊറർ സിനിമയുമായി നടൻ ടി ശങ്കർ; 'എറിക്' ചിത്രീകരണം പുരോഗമിക്കുന്നു; മലയാള ചലചിത്ര നിർമാണ രംഗത്ത് അരങ്ങേറ്റം കുറിച്ച് ക്യൂ സിനിമാസ്

Keywords: News, Kerala, Kochi, Actor, T Shankar, Movie, Cinema, Entertainment, Actor T Shankar with horror movie.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia