Suresh Gopi | മകളുടെ വിവാഹത്തിന് മുന്നോടിയായി ലൂര്‍ദ് കത്തീഡ്രല്‍ ദേവാലയത്തിലെത്തി മാതാവിന്റെ രൂപത്തില്‍ സുരേഷ് ഗോപി സ്വര്‍ണക്കിരീടം സമര്‍പ്പിച്ചു

 


തൃശൂര്‍: (KVARTHA) മകളുടെ വിവാഹത്തിന് മുന്നോടിയായി ലൂര്‍ദ് കത്തീഡ്രല്‍ ദേവാലയത്തില്‍ മാതാവിന്റെ രൂപത്തില്‍ സ്വര്‍ണക്കിരീടം സമര്‍പ്പിച്ച് സുരേഷ് ഗോപി. ലൂര്‍ദ് കത്തീഡ്രല്‍ തിരുനാളിന് പള്ളിയിലെത്തിയപ്പോള്‍ സ്വര്‍ണക്കിരീടം സമര്‍പ്പിക്കാമെന്ന് താരം അധികൃതരെ അറിയിച്ചിരുന്നു. Suresh Gopi | മകളുടെ വിവാഹത്തിന് മുന്നോടിയായി ലൂര്‍ദ് കത്തീഡ്രല്‍ ദേവാലയത്തിലെത്തി മാതാവിന്റെ രൂപത്തില്‍ സുരേഷ് ഗോപി സ്വര്‍ണക്കിരീടം സമര്‍പ്പിച്ചു
ഏകദേശം അഞ്ച് പവനോളം തൂക്കമുള്ള സ്വര്‍ണത്തില്‍ പൊതിഞ്ഞ കിരീടമാണ് മാതാവിന് സമര്‍പ്പിച്ചത്. തിങ്കളാഴ്ച രാവിലെ കുടുംബസമേതമാണ് സുരേഷ് ഗോപി പള്ളിയിലെത്തിയത്. ജില്ലയിലെ ബിജെപി പ്രവര്‍ത്തകര്‍ ഉള്‍പെടെയുള്ളവരും പള്ളിയില്‍ സന്നിഹിതരായിരുന്നു.

ബുധനാഴ്ചയാണ് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷും ബിസിനസുകാരനുമായ ശ്രേയസ് മോഹനും തമ്മിലുള്ള വിവാഹം. ഗുരുവായൂരില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കുന്നുണ്ട്. സുരേഷ് ഗോപി-രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാഗ്യ. ഗോകുല്‍ സുരേഷ്, മാധവ് സുരേഷ്, ഭാവ്‌നി സുരേഷ്, പരേതയായ ലക്ഷ്മി സുരേഷ് എന്നിവരാണ് മറ്റു മക്കള്‍.

Keywords: Actor Suresh Gopi, family visit church in Thrissur; offers gold crown, Thrissur, News, Actor Suresh Gopi, Gold Crown, Church, BJP Leaders, Family, Visit, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia