Shane Nigam | കളമശ്ശേരിയിലെ സ്‌ഫോടനം: ഊഹങ്ങള്‍ പ്രചരിപ്പിക്കരുത്, അരങ്ങേറിയത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത അപകടം, ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് നടന്‍ ഷെയ്ന്‍ നിഗം
Oct 29, 2023, 15:22 IST
കൊച്ചി: (KVARTHA) കളമശ്ശേരിയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഊഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന അഭ്യര്‍ഥനയുമായി നടന്‍ ഷെയ്ന്‍ നിഗം. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒരു അപകടമാണ് അവിടെ അരങ്ങേറിയതെന്നും ഈ സാഹചര്യത്തില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും താരം പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം സ്‌ഫോടനത്തെ കുറിച്ച് പരാമര്‍ശിച്ചത്.
'സുഹൃത്തുക്കളേ, കൊച്ചി കളമശ്ശേരിയില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒരു അപകടമാണ് അരങ്ങേറിയത്. ദയവായി ഊഹങ്ങള്‍ പ്രചരിപ്പിക്കരുത്. ഒരു ചാനലുകളും രാഷ്ടീയ പ്രസ്ഥാനങ്ങളും വ്യക്തികളും മത്സരിക്കാനും വിജയിക്കാനുമുള്ള അവസരമാക്കരുത്. ഈ സംഭവത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ അധികാരികള്‍ കണ്ടെത്തട്ടെ, അതുവരെ നമ്മള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം' -ഷെയ്ന്‍ നിഗം കുറിപ്പില്‍ പറഞ്ഞു.
ഞായറാഴ്ച രാവിലെ 9.40ഓടെയാണ് കളമശേരി കണ്‍വന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനമുണ്ടായത്. അപകടത്തില്‍ ഒരാള്‍ മരിക്കുകയും 36 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിന സമ്മേളനം നടക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം. മരിച്ചയാളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സാരമായി പൊള്ളലേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Actor Shane Nigam about Kalamassery blast, Kochi, News, Actor Shane Nigam, Social Media, Blast, Injury, Dead, Hospitalized, Convention Centre, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.