Actor Prabhudeva | ചോറ്റാനിക്കര ഭഗവതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടന്‍ പ്രഭുദേവ
Mar 16, 2024, 14:04 IST
കൊച്ചി: (KVARTHA) സിനിമയുടെ ചിത്രീകരണത്തിനിടെ ചോറ്റാനിക്കര ഭഗവതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തമിഴ് നടന്‍ പ്രഭുദേവ. പുതിയ ചിത്രമായ 'പേട്ടറാപ്പി'ന്റെ ചിത്രീകരണത്തിനായി കേരളത്തിലെത്തിയതാണ് താരം. എസ് ജെ സിനു സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതിന് പിന്നാലെയാണ് നടന്റെ ക്ഷേത്രസന്ദര്‍ശനം. ക്ഷേത്രദര്‍ശനം നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യമുള്ള കളര്‍ഫുള്‍ എന്റര്‍ടെയിനറായി ഒരുങ്ങുന്ന 'പേട്ടറാപ്പി'ന്റെ ചിത്രീകരണം കേരളത്തിന് പുറമെ ചെന്നൈ, പോണ്ടിച്ചേരി, പൊള്ളാച്ചി, തായ്‌ലന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലും നടന്നു. അറുപത്തിനാല് ദിവസങ്ങള്‍ കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയായത്.
ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഡി ഇമ്മന്‍ ആണ്. ബ്ലൂ ഹില്‍ ഫിലിംസിന്റെ ബാനറില്‍ ജോബി പി സാമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് പികെ ദിനില്‍ ആണ്, ജിത്തു ദാമോദര്‍ ആണ് ഛായാഗ്രഹണം.

Keywords: Actor Prabhudeva visited Chotanikara Bhagavathy temple, Kochi, News, Actor Prabhudeva, Visited, Chotanikara Bhagavathy Temple, Shouting, Music, Story Writer, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.