Actor Noby Marcose | ആത്മഹത്യ ചെയ്ത ഞാന്‍ വിമാനത്തിലോ? വ്യാജ വാര്‍ത്തയോട് പ്രതികരിച്ച് നടന്‍ നോബി മാര്‍കോസ്; പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ഷൂടിംഗ് ലൊകേഷനില്‍ നിന്നുള്ളതെന്ന് വെളിപ്പെടുത്തല്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി : (www.kvartha.com) കഴിഞ്ഞദിവസം നടന്‍ നോബി മാര്‍കോസ് ആത്മഹത്യയ്ക്ക് ശ്രമിച്ചതായുള്ള വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ അത് വ്യാജ വാര്‍ത്തയാണെന്ന് വ്യക്തമാക്കി ഇപ്പോള്‍ താരം തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കയാണ്. തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണമാണെന്നും മരണവാര്‍ത്തയല്ല മറിച്ച് ആത്മഹത്യ ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ആദ്യം കണ്ടതെന്നും താരം പറഞ്ഞു.
Aster mims 04/11/2022


Actor Noby Marcose | ആത്മഹത്യ ചെയ്ത ഞാന്‍ വിമാനത്തിലോ? വ്യാജ വാര്‍ത്തയോട് പ്രതികരിച്ച് നടന്‍ നോബി മാര്‍കോസ്; പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ഷൂടിംഗ് ലൊകേഷനില്‍ നിന്നുള്ളതെന്ന് വെളിപ്പെടുത്തല്‍

' വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന അവസരത്തില്‍ ഭാര്യ തിരുപ്പതിയിലായിരുന്നു. സംഭവത്തക്കുറിച്ച് ഭാര്യയെ സുഹൃത്തുക്കളാണ് അറിയിച്ചത്. ഈ സമയം ഞാന്‍ വിമാനത്തിലായിരുന്നു. ഭാര്യയെ ഫോണ്‍ ചെയ്തതിന് ശേഷമാണ് വിമാനത്തില്‍ കയറിയതും. വിമാനം ഇറങ്ങി ഭാര്യയെ വിളിച്ച ശേഷമാണ് വാര്‍ത്ത വ്യാജമാണെന്ന് പുറത്ത് വന്നതെന്നും ' നോബി പറഞ്ഞു.

ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന് പറഞ്ഞു കൊണ്ട് പുറത്ത് വന്ന ദൃശ്യങ്ങള്‍ സിനിമാ ഷൂടിംഗുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡി കെ ദിലീപ് സംവിധാനം ചെയ്യുന്ന 'കുരുത്തോല പെരുന്നാള്‍' എന്ന ചിത്രത്തിന്റെ ഒരു ഭാഗം ഷൂടിംഗ് ലൊകേഷനില്‍ നിന്നും ആരോ മൊബൈലില്‍ പകര്‍ത്തി പുറത്ത് വിടുകയായിരുന്നുവെന്നും നോബി പറഞ്ഞു.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് സൈബര്‍ സെലി(Cell)നെ സമീപിച്ചിട്ടുണ്ടെന്ന് ചിത്രത്തിന്റെ സംവിധായകന്‍ വ്യക്തമാക്കി.

സമൂഹ മാധ്യമത്തില്‍ പല പ്രശസ്ത വ്യക്തികളേയും സമാനരീതിയില്‍ കൊല്ലാതെ കൊന്നിട്ടുണ്ട്. അതിന്റെ മറ്റൊരു ഇരയാണ് നോബി മാര്‍കോസ്.

Keywords: Actor Noby Marcos reacts to fake death news, Kochi, News, Cine Actor, Suicide Attempt, Social Media, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script