Munna Remembers Shahana | 'നീ ഞങ്ങളെ വിട്ടു പോയി എന്നത് ഞെട്ടലോടെയാണ് മനസിലാക്കിയത്, ഇത് നമ്മുടെ അവസാനചിത്രം ആവുമെന്ന് കരുതിയില്ല'; ശഹാനയുടെ വേര്‍പാടില്‍ വേദന പങ്കിട്ട് നടന്‍ മുന്ന
May 13, 2022, 21:00 IST
കൊച്ചി: (www.kvartha.com) യുവ മോഡലും നടിയുമായ കാസര്‍കോട് സ്വദേശി ശഹാനയുടെ വേര്‍പാടിന്റെ ഞെട്ടലില്‍ നടന്‍ മുന്ന. ഇത് നമ്മുടെ അവസാനചിത്രം ആവുമെന്ന് കരുതിയില്ലെന്നും നീ ഈ ലോകത്ത് ഇല്ലായെന്ന സത്യവും അംഗീകരിക്കാന്‍ വേദനയുണര്‍ത്തുന്നതാണെന്ന് മുന്ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ശഹാനയ്‌ക്കൊപ്പം പ്രവര്‍ത്തിച്ച സമയത്ത് പകര്‍ത്തിയ ചിത്രങ്ങളും മുന്ന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു. ശഹാനയ്‌ക്കൊപ്പം എടുത്ത ആദ്യ ചിത്രവും അവസാന ചിത്രവും പങ്കുവച്ചുകൊണ്ടാണ് നടന്‍ ഓര്‍മകള്‍ കുറിച്ചത്.
'നീ ഞങ്ങളെ വിട്ടു പോയി എന്നത് ഞെട്ടലോടെയാണ് മനസിലാക്കിയത്. വലിയ പ്രതീക്ഷ നല്‍കിയ നടിയായിരുന്നു. ദാരുണമായ അന്ത്യം. ഒപ്പം അഭിനയിച്ചതിനെക്കുറിച്ച് ഒരുപാട് നല്ല ഓര്‍മകള്‍ ഉണ്ട്. ഒരുപാട് വേദനയുണ്ട്. ഒരുപാട് മിസ് ചെയ്യും. കുടുംബത്തിനായി പ്രാര്‍ഥനകള്‍. ഷൂടിന്റെ അവസാനദിനം പകര്‍ത്തിയ ചിത്രമാണിത്. ഇത് നമ്മുടെ അവസാന ചിത്രമാവുമെന്ന് കരുതിയില്ല. സത്യം ഉടന്‍ പുറത്തുവന്നേ പറ്റൂ',- ചിത്രങ്ങള്‍ക്കൊപ്പം മുന്ന കുറിച്ചു.
കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടക വീട്ടിലാണ് ശഹാനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് സജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ശഹാന ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ചെന്ന് സജാദ് മൊഴി നല്‍കിയിട്ടുണ്ടെന്ന് അസി. കമീഷണര്‍ പറഞ്ഞു. പോസ്റ്റുമോര്‍ടം റിപോര്‍ടിന് ശേഷമേ മരണകാരണം വ്യക്തമാകൂ. മരിച്ച സ്ഥലത്ത് സിഗററ്റ് കുറ്റികള്‍ ധാരാളമായി കണ്ടുവെന്നും പ്രദേശത്ത് രാസപരിശോധ നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മകളെ സജാദ് കൊന്നതാണെന്ന് ശഹാനയുടെ ഉമ്മ ഉമൈബ ആരോപിച്ചു. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഭര്‍ത്താവ് സാജിദ് തന്നെ ഉപദ്രവിക്കുന്നുണ്ടെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ശഹാന പറഞ്ഞതായി ബന്ധുക്കള്‍ ആരോപിച്ചു. ഒന്നരവര്‍ഷം മുന്‍പായിരുന്നു ഇരുവരുടേയും വിവാഹം.
സജാദും ശഹാനയും തമ്മില്‍ ഇടയ്ക്ക് വഴക്കിട്ടിരുന്നതായി അയല്‍വാസികള്‍ പറയുന്നുണ്ട്. ഇക്കാര്യങ്ങള്‍ പരിശോധിച്ച് പൊലീസ് മൊഴിയൊടുക്കുന്നുണ്ട്. ദമ്പതികള്‍ ചേവായൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പറമ്പില്‍ ബസാറില്‍ വീട് വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു.
Keywords: News,Kerala,State,Kochi,Death,Police,Complaint,Case,Custody,Top-Headlines,Trending, Actor Munna shares his pictures with Shahana
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.