വിമുക്ത സൈനികൻ എ ഇ ഗീവർഗീസ് നിര്യാതനായി; നടൻ കൈലാഷ് മകനാണ്

 



മലപ്പുറം:  (www.kvartha.com 11.01.2022) വിമുക്ത സൈനികൻ എ ഇ ഗീവർഗീസ് (73) നിര്യാതനായി. മലയാള ചലച്ചിത്ര നടന്‍ കൈലാഷ് മകനാണ്. ഹൃദയാഘാതം മൂലം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 

പ്രമേഹത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഒരു കാല്‍ മുറിച്ച് മാറ്റിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മദ്രാസ് റെജിമെന്റ് സെകന്‍ഡ് ബറ്റാലിയനില്‍ പ്രവര്‍ത്തിച്ചിരുന്ന ഗീവര്‍ഗീസ് അവരുടെ ഫുട്‌ബോള്‍ ടീമിന്റെ കളിക്കാരനുമായിരുന്നു. 

വിമുക്ത സൈനികൻ എ ഇ ഗീവർഗീസ് നിര്യാതനായി; നടൻ കൈലാഷ് മകനാണ്


മലയാളികളുടെ പ്രിയ താരമായ കൈലാഷ് ജൂനിയര്‍ ആര്‍ടിസ്റ്റായാണ് സിനിമയിലേക്ക് കടന്നു വരുന്നത്. തുടര്‍ന്ന് നായക നിരയിലേക്ക് ഉയരാന്‍ നടന് സാധിച്ചിരുന്നു. 'പാര്‍ത്ഥന്‍ കണ്ട പരലോകം' ആയിരുന്നു ആദ്യ സിനിമ. 2009 ല്‍ 'നീലത്താമര' എന്ന ചിത്രത്തിലൂടെ നായകനായി. വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്ത 'മിഷന്‍ സി'യാണ് താരത്തിന്റേതായി അവസാനം റിലീസ് ചെയ്ത സിനിമ.

Keywords:  News, Kerala, State, Kochi, Actor, Death, Hospital, Treatment, Actor Kailash's father passes away
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia