പരിക്കേറ്റ് ചികിത്സയിലായിരുന്ന ജഗതി ആശുപത്രി വിട്ടു

 


കാഞ്ഞിരപ്പള്ളി: വീല്‍ചെയറില്‍ നിന്ന് വീണതിനെ തുടര്‍ന്ന്  പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടന്‍ ജഗതി ശ്രീകുമാര്‍ ആശുപത്രി വിട്ടു. പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

വ്യാഴാഴ്ച വൈകിട്ട്  ഏഴുമണിയോടെയാണ് ജഗതിയെ വീല്‍ ചെയറില്‍
പരിക്കേറ്റ് ചികിത്സയിലായിരുന്ന ജഗതി ആശുപത്രി വിട്ടു
നിന്നും എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ക്രിസ്മസ് ആഘോഷിക്കാനായി  നാലു ദിവസം മുമ്പാണ് ജഗതിയും കുടുംബവും കാഞ്ഞിരപ്പള്ളിയിലെ തമ്പലക്കാടുള്ള ഭാര്യാ സഹോദരന്റെ വീട്ടിലെത്തിയത്.

കട്ടിലില്‍ ഇരുന്ന ജഗതി  വീല്‍ചെയറില്‍ ഇരിക്കാന്‍ ശ്രമിക്കുന്നതിനിടെ ബാലന്‍സ് തെറ്റി സമീപത്തുണ്ടായിരുന്ന മേശയില്‍ തലയിടിച്ച് വീഴുകയായിരുന്നു . ആഴത്തില്‍ മുറിവേറ്റ ജഗതിയുടെ നെറ്റിയില്‍ എട്ടു തുന്നലുകളുണ്ട്. ജഗതി ആശുപത്രി വിട്ട് ഭാര്യാസഹോദരന്റെ വീട്ടിലേക്കാണ് പോയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
വാഹനാപകടത്തില്‍ മരിച്ച യുവതിയുടെ ഭര്‍തൃപിതാവ് തൂങ്ങിമരിച്ച നിലയില്‍

Keywords:  Jagathy Sreekumar, Hospital, Treatment, Injured, Discharged, Christmas, Family, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia