Award | നടന്‍ ജഗതി ശ്രീകുമാറിന് പശ്ചിമബംഗാള്‍ രാജ് ഭവന്റെ ഗവര്‍ണേഴ്‌സ് അവാര്‍ഡ് ഓഫ് എക്സലന്‍സ് സമ്മാനിച്ചു

 


ADVERTISEMENT

തിരുവനന്തപുരം: (KVARTHA) നടന്‍ ജഗതി ശ്രീകുമാറിന് പശ്ചിമബംഗാള്‍ രാജ് ഭവന്റെ ഗവര്‍ണേഴ്‌സ് അവാര്‍ഡ് ഓഫ് എക്സലന്‍സ് ഗവര്‍ണര്‍ ഡോ. സിവി ആനന്ദബോസ് സമ്മാനിച്ചു. തിരുവനന്തപുരത്ത് ജഗതിയുടെ വീട്ടിലെത്തിയാണ് അദ്ദേഹം അവാര്‍ഡ് സമ്മാനിച്ചത്. 

കലാ- സാഹിത്യ- സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ പരിപോഷിക്കുന്നതിന് രാജ് ഭവന്‍ ആസ്ഥാനമായി രൂപം നല്‍കിയ കലാക്രാന്തിമിഷന്റെ ഭാഗമായി ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്. 50,000 രൂപയും കീര്‍ത്തിപത്രവും ഫലകമുള്‍പെട്ടതാണ് ഈ  ദേശീയപുരസ്‌കാരം.

Aster_MIMS
Award | നടന്‍ ജഗതി ശ്രീകുമാറിന് പശ്ചിമബംഗാള്‍ രാജ് ഭവന്റെ ഗവര്‍ണേഴ്‌സ് അവാര്‍ഡ് ഓഫ് എക്സലന്‍സ് സമ്മാനിച്ചു

യേശുദാസിന്റെ പാട്ടെന്നപോലെ ദൃശ്യമാധ്യമങ്ങളില്‍ ജഗതിയെ കാണാത്ത ഒരു ദിവസം പോലുമില്ലെന്ന് അവാര്‍ഡ് സമ്മാനിച്ചശേഷം ആനന്ദബോസ് പറഞ്ഞു. അദ്ദേഹം സാംസ്‌കാരിക കേരളത്തിന്റെ, വിശേഷിച്ച് ചലച്ചിത്ര മേഖലയുടെ പുരോഗതിക്ക് നല്‍കിയ സംഭാവനകള്‍ അളവറ്റതാണെന്നും ആനന്ദബോസ് കീര്‍ത്തിപത്രത്തില്‍ പരാമര്‍ശിച്ചു.

ജഗതിയുടെ ഭാര്യ ശോഭ ശ്രീകുമാര്‍, മകന്‍ രാജ് കുമാര്‍, മരുമകള്‍ ശ്രീകല, ചെറുമക്കളായ ജഗന്‍രാജ്, അനുഗ്രഹ, ജൂനിയര്‍ പിസി ജോര്‍ജ് എന്നിവരുടെ സാന്നിധ്യത്തിലാണ് പുരസ്‌കാരം കൈമാറിയത്.

Keywords: Actor Jagathy Sreekumar conferred with West Bengal Raj Bhavan's Governor's Award of Excellence, Thiruvananthapuram, News, Actor Jagathy Sreekumar, Conferred, Family, Award, Song, Actor, Kerala News.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia