Actor Devan | നടന് ദേവനെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി തിരഞ്ഞെടുത്തു
Dec 13, 2023, 15:48 IST
ADVERTISEMENT
തിരുവനന്തപുരം: (KVARTHA) നടന് ദേവനെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് ദേവനെ ഉപാധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത വിവരം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.
ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന് നയിച്ച വിജയ് യാത്രയുടെ സമാപനവേദിയിലായിരുന്നു ദേവന്റെ ബിജെപി പ്രവേശനം. കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായാണ് ദേവനെ ബിജെപിയിലേക്ക് സ്വീകരിച്ചത്. സുരേഷ് ഗോപിക്ക് പിന്നാലെ മറ്റൊരു മലയാള സിനിമാ താരം കൂടി സംസ്ഥാന ബിജെപിയുടെ നേതൃത്വത്തിലേക്ക് എത്തുകയാണ്. നടന് കൃഷ്ണ കുമാര്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.
നേരത്തെ ബിജെപി സജീവ പ്രവര്‍ത്തകരായിരുന്ന ഭീമന് രഘുവും സംവിധായകന് രാജസേനനും പാര്‍ടിവിട്ട് സിപിഎമില്‍ ചേര്‍ന്നിരുന്നു. അര്‍ഹിക്കുന്ന പദവി നല്‍കിയില്ലെന്നായിരുന്നു ഇവരുടെ ആരോപണം.
കേരള പീപിള്‍സ് പാര്‍ടി എന്ന സ്വന്തം പാര്‍ടിയെ ലയിപ്പിച്ചാണ് ദേവന് ബിജെപിയിലേക്ക് വരുന്നത്. 2004 ല്‍ ആണ് ദേവന് കേരള പീപിള്‍സ് പാര്‍ടി രൂപവത്കരിച്ചത്. നേരത്തേ രണ്ട് തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചെങ്കിലും ദേവന് പരാജയപ്പെട്ടിരുന്നു.
നേരത്തെ ബിജെപി സജീവ പ്രവര്‍ത്തകരായിരുന്ന ഭീമന് രഘുവും സംവിധായകന് രാജസേനനും പാര്‍ടിവിട്ട് സിപിഎമില്‍ ചേര്‍ന്നിരുന്നു. അര്‍ഹിക്കുന്ന പദവി നല്‍കിയില്ലെന്നായിരുന്നു ഇവരുടെ ആരോപണം.
Keywords: Actor Devan appointed BJP Kerala vice-president, Thiruvananthapuram, News, Actor Devan, Appointed, BJP Kerala Vice-President, Politics, Election, K Surendran, Statement, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

