SWISS-TOWER 24/07/2023

Married | നടന്‍ ദീപക് പറമ്പേലും നടി അപര്‍ണ ദാസും വിവാഹിതരായി

 


ADVERTISEMENT

തൃശ്ശൂര്‍: (KVARTHA) ദിവസങ്ങള്‍ക്ക് മുന്‍പ് മലയാള ചലച്ചിത്ര താരങ്ങളായ നടന്‍ ദീപക് പറമ്പേലും നടി അപര്‍ണ ദാസും വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. വിവാഹ ക്ഷണക്കത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇതോടെയാണ് ഇരുവരും ഒന്നിക്കുന്നുവെന്ന് പുറംലോകം അറിയുന്നത്.

ഇപ്പോഴിതാ, അപര്‍ണയും ദീപക്കും ഗുരുവായൂര്‍ അമ്പലനടയില്‍വെച്ച് വിവാഹിതരായി. ബുധനാഴ്ച (24.04.2024) പുലര്‍ചെ ആയിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. വളരെ ലളിതമായി നടന്ന വിവാഹ ചടങ്ങളില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. നടന്‍ സിജു വിത്സനും അവതാരകനും നടനുമായ ഗോവിന്ദ് പത്മസൂര്യയും ഭാര്യയും സീരിയല്‍ നടിയുമായ ഗോപികയും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

വിനീത് ശ്രീനിവാസന്‍ ചിത്രമായ 'മലര്‍വാടി ആര്‍ട്സ് ക്ലബി'ലൂടെയാണ് ദീപക് സിനിമയില്‍ എത്തുന്നത്. പിന്നീട് ഒട്ടനവധി സിനിമകളില്‍ ഏറെ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നു. തട്ടത്തിന്‍ മറയത്ത്, ഡി കമ്പനി, കുഞ്ഞിരാമായണം, ദി ഗ്രേറ്റ് ഫാദര്‍, ക്യാപ്റ്റന്‍, ലവ് ആക്ഷന്‍ ഡ്രാമ, മലയന്‍കുഞ്ഞ്, ക്രിസ്റ്റഫര്‍, കാസര്‍ഗോള്‍ഡ്, കണ്ണൂര്‍ സ്‌ക്വാഡ് എന്നിവയാണ് ദീപക്കിന്റെ പ്രധാന സിനിമകള്‍. മഞ്ഞുമ്മല്‍ ബോയ്‌സ്, 'വര്‍ഷങ്ങള്‍ക്ക് ശേഷം' തുടങ്ങിയ സിനിമകളാണ് ഏറ്റവും ഒടുവിലായി താരത്തിന്റേതായി റിലീസ് ചെയ്തത്.

Married | നടന്‍ ദീപക് പറമ്പേലും നടി അപര്‍ണ ദാസും വിവാഹിതരായി

2018ല്‍ ഫഹദ് ഫാസില്‍ നായകനായി എത്തിയ 'ഞാന്‍ പ്രകാശന്‍' എന്ന ചിത്രത്തിലൂടെയാണ് അപര്‍ണ ദാസ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ശേഷം വിനീത് ശ്രീനിവാസന്റെ 'മനോഹരം' എന്ന ചിത്രത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ചു. ഇതില്‍ ദീപക്കും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 2022ല്‍ റിലീസ് ചെയ്ത വിജയ് ചിത്രം 'ബീസ്റ്റി'ലൂടെ തമിഴിലും ദീപ എത്തി. വൈഷ്ണവ് തേജയുടെ 'ആദികേശവ' എന്ന സിനിമയിലൂടെ തെലുങ്കിലും നടി അഭിനയിച്ചു.

Keywords: News, Kerala, Kerala-News, Entertainment-News, Actor, Deepak Parambol, Actress, Aparna Das, Married, Guruvayoor Temple, Thrissur, Cinema, Film, Relatives, Family, Temple, Actor Deepak Parambol and actress Aparna Das get married at Guruvayoor temple.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia