SWISS-TOWER 24/07/2023

Video | 'വിശ്വംഭര'നുവേണ്ടി കഠിനശ്രമം! വ്യായാമശാലയില്‍നിന്നുള്ള വര്‍കൗട് വീഡിയോ പങ്കുവെച്ച് ചിരഞ്ജീവി

 


കൊച്ചി: (KVARTHA) ചിരഞ്ജീവി നായകനായി വേഷമിട്ടവയില്‍ ഒടുവിലെത്തിയ ചിത്രമാണ് ഭോലാ ശങ്കര്‍' ആണ്. അജിത്ത് നായകനായ ഹിറ്റ് തമിഴ് ചിത്രം 'വേതാള'ത്തിന്റെ തെലുങ്ക് റീമേകായിരുന്ന ചിത്രം മെഹര്‍ രമേഷാണ് സംവിധാനം നിര്‍വഹിച്ചത്.

ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് ചിരഞ്ജീവിയുടെ സഹോദരിയുടെ വേഷത്തില്‍ എത്തിയത്. തമന്നയായിരുന്നു നായിക. 'വേതാളം' എന്ന ചിത്രത്തില്‍ അജിത്ത് അഭിനയിച്ച കഥാപാത്രമായിട്ടാണ് 'ഭോലാ ശങ്കറി'ല്‍ നായകനായ ചിരഞ്ജീവി എത്തിയത്. 'വേതാള'ത്തിന്റെ തെലുങ്ക് റീമേകായിട്ടും ബോലാ ശങ്കറിന് വന്‍ പരാജയം നേരിടാനായിരുന്നു വിധിയെന്നും 47.50 കോടിയാണ് ആഗോളതലത്തില്‍ ആകെ നേടാനായത് എന്നുമാണ് ബോക്‌സ് ഓഫീസ് റിപോര്‍ടില്‍ നിന്ന് വ്യക്തമായത്.

ചിരഞ്ജീവി നായകനായി വേഷമിടുന്ന പുതിയ ചിത്രമാണ് വിശ്വംഭര. വസിഷ്ഠ മല്ലിഡി സംവിധാനം ചെയ്യുന്ന ചിരഞ്ജീവിയുടെ ഒരു ഫാന്റസി ത്രിലര്‍ ചിത്രമായിരിക്കും വിശംഭരയെന്നാണ് നിഗമനം. ഇപ്പോഴിതാ വിശ്വംഭര എന്ന പുതിയ ചിത്രത്തിനുവേണ്ടി കഠിനശ്രമത്തിലാണ് താരം. വിശ്വംഭരയ്ക്ക് തുടക്കമിടുന്നുവെന്ന് സൂചിപ്പിച്ച് വ്യായാമശാലയില്‍നിന്നുള്ള ഒരു വര്‍കൗട് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ചിരഞ്ജീവി.


Video | 'വിശ്വംഭര'നുവേണ്ടി കഠിനശ്രമം! വ്യായാമശാലയില്‍നിന്നുള്ള വര്‍കൗട് വീഡിയോ പങ്കുവെച്ച് ചിരഞ്ജീവി



ചിരഞ്ജീവി സാധാരണക്കാരനായിട്ടാണ് വസിഷ്ഠയുടെ പുതിയ ചിത്രത്തില്‍ എത്തുകയെന്ന് റിപോര്‍ടുണ്ട്. അനുഷ്‌ക ഷെട്ടിയുള്‍പെടെ നായികയാകാന്‍ പുതിയ ചിത്രത്തിലേക്ക് പരിഗണിക്കുന്നുവെന്നാണ് വിശ്വംഭരയുടെ പ്രവര്‍ത്തകരില്‍ നിന്നുള്ള സൂചന. ഐശ്വര്യ റായ്‌യുടെ പേരും ചിത്രത്തിലേക്ക് പറഞ്ഞു കേള്‍ക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല.

ഡോറ ബാബു എന്നായിരിക്കും ചിരഞ്ജീവിയുടെ കഥാപാത്രത്തിന്റെ പേരെന്നാണ് വിവരം. ഗോദാവരി ജില്ലയില്‍ നിന്നുളള ആളാണ് കഥാപാത്രം എന്നതിനാല്‍ അന്നാട്ടിലെ ഭാഷാ ശൈലിയിലായിരിക്കും ചിരഞ്ജീവി ഡോറാ ബാബുവായി സംസാരിക്കുക. എങ്ങനെയാണ് ആ സാധാരണ മനുഷ്യന്‍ ചിത്രത്തില്‍ നായകനായി മാറുന്നത് എന്നതാണ് പ്രേക്ഷകരില്‍ ആകാംക്ഷയുണര്‍ത്തുന്ന ഘടകം.

Keywords:
News, Kerala, Kerala-News, Cinema-News, Entertainment-News, Actor, Chiranjeevi, New Film, Interesting Video, Out, Social Media, Gym, Twitter, Video, Viral, Movie, Actor Chiranjeevi's new interesting video out.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia