Basil Joseph | ജനപ്രിയ നടന്‍ എന്ന ലേബലില്‍ അറിയപ്പെടാന്‍ ആഗ്രഹമില്ല; താന്‍ ആഗ്രഹിക്കുന്നത് വേറെ രീതിയില്‍; നയം വ്യക്തമാക്കി ബേസില്‍ ജോസഫ്

 


കൊച്ചി: (KVARTHA) ജയറാമിനെയും ദിലീപിനെയും പോലെ ജനപ്രിയ നടന്‍ എന്ന ലേബലില്‍ അറിയപ്പെടാന്‍ ആഗ്രഹമില്ലെന്ന് വ്യക്തമാക്കി നടനും സംവിധായകനുമായ ബേസില്‍ ജോസഫ്. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ പങ്കെടുക്കുന്നതിനിടെ 'ജയറാമിനെയും ദിലീപിനെയും പോലെ ജനപ്രിയ നായകന്‍ എന്ന ലേബലിലെത്തുമ്പോള്‍ ചിത്രങ്ങളില്‍ കൂടുതല്‍ സെലക്ടിവാകാറുണ്ടോ'? എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം.

Basil Joseph | ജനപ്രിയ നടന്‍ എന്ന ലേബലില്‍ അറിയപ്പെടാന്‍ ആഗ്രഹമില്ല; താന്‍ ആഗ്രഹിക്കുന്നത് വേറെ രീതിയില്‍; നയം വ്യക്തമാക്കി ബേസില്‍ ജോസഫ്

അവരെ ഇഷ്ടപ്പെടുന്ന ഒരുപാടു ആളുകള്‍ ഉണ്ടെന്നും സ്വന്തം ഐഡന്റിറ്റിയില്‍ അറിയപ്പെടാനാണ് ആഗ്രഹമെന്നുമായിരുന്നു താരത്തിന്റെ മറുപടി. കൂടാതെ തന്റെ ചിത്രമായ ജയ ജയ ജയ ജയ ഹേയിലെ കഥാപാത്രത്തെക്കുറിച്ചും താരം സംസാരിച്ചു. 'അത്തരം ലേബല്‍ നിലവില്‍ മറ്റു നടന്മാര്‍ക്കുണ്ട്. അവരെ ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകളുണ്ട്. അതുകൊണ്ട് അങ്ങനെ അറിയപ്പെടാന്‍ താല്‍പര്യമില്ല. സ്വന്തം ഐഡന്റിറ്റിയില്‍ അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്.

ജയ ജയ ജയ ജയ ഹേയില്‍ വളരെ വൃത്തികെട്ട നായകനെയാണ് അവതരിപ്പിച്ചത്. അതൊരിക്കലും ജനങ്ങളുടെ പ്രിയപ്പെട്ട കഥാപാത്രമല്ല. എനിക്ക് ചെയ്യാന്‍ പറ്റുന്ന നല്ല കഥാപാത്രമാണോ? നല്ല സിനിമയാണോ? ഞാന്‍ ആ സിനിമക്ക് ഗുണം ചെയ്യുമോ? എന്നിവയാണ് നോക്കുന്നത്. നല്ല സിനിമയുടെ ഭാഗമായാല്‍ കുറച്ച് കാലം കൂടി ഇങ്ങനെയൊക്കെ ഇരിക്കാം. ഇല്ലെങ്കില്‍ വീട്ടില്‍ പോകേണ്ടി വരും- എന്നും ബേസില്‍ പറഞ്ഞു.

2015 ല്‍ പുറത്തിറങ്ങിയ കുഞ്ഞിരാമായണം ആണ് ബേസില്‍ ജോസഫ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ഗായിക റിമി ടോമിയും ഈ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. തുടര്‍ന്ന് ഗോദ, മിന്നല്‍ മുരളി എന്നിവയും സംവിധാനം ചെയ്തു. മിന്നല്‍ മുരളിയുടെ രണ്ടാംഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്. ഫാലിമിയാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ബേസില്‍ നായകനായെത്തിയ ചിത്രം. ഗുരുവായൂര്‍ അമ്പലനടയില്‍, അജയന്റെ രണ്ടാം മോഷണം, വര്‍ഷങ്ങള്‍ക്ക് ശേഷം, നുണക്കുഴി തുടങ്ങിയവയാണ് ബേസില്‍ അഭിനയിക്കുന്ന മറ്റു ചിത്രങ്ങള്‍.

Keywords:  Actor Basil Joseph Opens Up About His Career and Acting Style In an interview, Kochi, News, Actor Basil Joseph, Career, Interview, Director, Acting Style, Minnal Murali, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia