Actor Bala Hospitalized
Actor Bala | നടന്‍ ബാല ആശുപത്രിയില്‍
കൊച്ചി: (www.kvartha.com) നടന്‍ ബാല ആശുപത്രിയില്‍. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തുടർന്ന് ബോധരഹിതനായ അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അടിയന്തരമായി കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നാണ് ആശുപത്രി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. ചികിത്സയുടെ ഭാഗമായി ഒരാഴ്ച മുന്‍പും ആശുപത്രിയില്‍ ചികിത്സ തേടിയതായി വിവരമുണ്ട്.
ബാലയുടെ സഹോദരനും സംവിധായകനുമായ ശിവ ഉച്ചയോടെ കൊച്ചിയിലെത്തുമെന്നാണ് അറിയുന്നത്. ബാലയുടെ അമ്മയും ഭാര്യ എലിസബത്തിന്റെ കുടുംബാംഗങ്ങളുമാണ് ഇപ്പോള്‍ ആശുപത്രിയിലുള്ളത്.
Actor Bala | നടന്‍ ബാല ആശുപത്രിയില്‍
കൊച്ചി: (www.kvartha.com) നടന്‍ ബാല ആശുപത്രിയില്‍. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ബാലയുടെ സഹോദരനും സംവിധായകനുമായ ശിവ ഉച്ചയോടെ കൊച്ചിയിലെത്തുമെന്നാണ് അറിയുന്നത്. ബാലയുടെ അമ്മയും ഭാര്യ എലിസബത്തിന്റെ കുടുംബാംഗങ്ങളുമാണ് ഇപ്പോള്‍ ആശുപത്രിയിലുള്ളത്.
Keywords: Actor Bala Hospitalized, Treatment, Kochi, News, Cine Actor, Hospital, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.