SWISS-TOWER 24/07/2023

Suresh Gopi | മാധ്യമപ്രവര്‍ത്തകയെ പരസ്യമായി അപമാനിച്ചെന്ന കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുരേഷ് ഗോപി ഹൈകോടതിയില്‍

 


കൊച്ചി: (KVARTHA) മാധ്യമപ്രവര്‍ത്തകയെ പരസ്യമായി അപമാനിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുരേഷ് ഗോപി ഹൈകോടതിയെ സമീപിച്ചു. കേസില്‍ ഗുരുതര വകുപ്പുകള്‍ കൂടി ചുമത്തിയതിന് പിന്നാലെയാണ് താരം കോടതിയെ സമീപിച്ചത്. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ നിലപാടറിയിക്കാന്‍ സര്‍കാരിന് ഹൈകോടതി നോടീസ് നല്‍കി.

കഴിഞ്ഞ ദിവസം പൊലീസ് നടനെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തിയിരുന്നു. നേരത്തെ ചുമത്തിയ ഐപിസി 354 എ 1, 4 വകുപ്പുകള്‍ക്ക് പുറമെ 354ഉം 119 എ വകുപ്പും ചുമത്തിയാണ് കേസ്. മാധ്യമപ്രവര്‍ത്തകയുടെ ശരീരത്തില്‍ മന:പൂര്‍വം സ്പര്‍ശിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. കുറ്റപത്രം ഉടന്‍ സമര്‍പിക്കും.


Suresh Gopi | മാധ്യമപ്രവര്‍ത്തകയെ പരസ്യമായി അപമാനിച്ചെന്ന കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുരേഷ് ഗോപി ഹൈകോടതിയില്‍

 

ഒക്ടോബര്‍ 27ന് കോഴിക്കോട് തളിയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തുടര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിനിടയിലാണ് സുരേഷ് ഗോപി അനുവാദമില്ലാതെ മാധ്യമപ്രവര്‍ത്തകയുടെ ചുമലില്‍ പിടിച്ചത്. ഒഴിഞ്ഞ് മാറിയ ശേഷവും ഇത് ആവര്‍ത്തിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തക കൈ തട്ടി മാറ്റി. മോശം ഉദ്ദേശത്തോടെ സുരേഷ് ഗോപി സ്പര്‍ശിച്ചെന്ന് കാട്ടിയുള്ള പരാതിയില്‍ 354 എ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

വിഷയത്തില്‍ പൊലീസിലും വനിതാ കമീഷനിലും മാധ്യമപ്രവര്‍ത്തക പരാതി നല്‍കി. സുരേഷ് ഗോപി മാപ്പ് പറഞ്ഞ് രംഗത്തെത്തിയെങ്കിലും പരാതിക്കാരി കേസുമായി മുന്നോട്ടു പോകുകയായിരുന്നു. ആ കുട്ടിക്ക് റോങ് ടചായി തോന്നിയെങ്കില്‍ സമൂഹത്തിന് മുന്നില്‍ മാപ്പ് പറയുന്നുവെന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍. കേസില്‍ സുരേഷ് ഗോപിയെ നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.

Keywords: News, Kerala, Kerala-News, Malayalam-News, Kochi-News, Actor, Politician, Suresh Gopi, Approached, High Court, Seeking, Anticipatory Bail, Case, Alleged, Misconduct, Woman Journalist, Complaint, Actor and politician Suresh Gopi approached High Court for seeking anticipatory bail.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia