ഗുരുവായൂരില്‍ അവശരായ മാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ നടപടി: കെ.എ തുളസി

 


ADVERTISEMENT

തൃശ്ശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് അവശരായ വൃദ്ധ മാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് വനിതാകമ്മീഷന്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ചുള്ള റിപോര്‍ട്ട് ഒരാഴ്ചക്കകം നല്‍കുമെന്നും കമ്മീഷന്‍ അറിയിച്ചു.

ക്ഷേത്ര പരിസരത്ത് ഉപേക്ഷിക്കപ്പെട്ട അനാഥരായ വൃദ്ധരുമായി കമ്മീഷന്‍ അംഗം കെ.എ തുളസി  വീട്ടുകാര്‍ ഉപേക്ഷിച്ചതു സംബന്ധിച്ചുള്ള കാര്യങ്ങള്‍ ചോദിച്ചുമനസിലാക്കി. കമ്മീഷന്‍ ഇടപെട്ട്  തൃശ്ശൂര്‍ മുക്കാട്ടുകര സ്വദേശിനിയായ വൃദ്ധയെ വീട്ടില്‍ തിരികെയെത്തിക്കാനുള്ള നടപടിയെടുക്കുകയും ചെയ്തു. വീട്ടുകാര്‍ ഇവരുടെ പേരിലുണ്ടായിരുന്ന ഏഴര സെന്റ് സ്ഥലം കൈവശപ്പെടുത്തിയതിനുശേഷം  ഇവരെ ഉപേക്ഷിക്കുകയായിരുന്നുവെന്ന്  തുളസി പറഞ്ഞു.
ഗുരുവായൂരില്‍ അവശരായ മാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ നടപടി:  കെ.എ തുളസി
ഇതുപോലെ ക്ഷേത്രപരിസരത്ത് മൂന്നൂറിലധികം അഗതികളായ മാതാപിതാക്കള്‍ ഉണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലാക്കാന്‍ കഴിഞ്ഞത്. ഇവരുടെ പുനരധിവാസത്തിനുള്ള നടപടികള്‍ എത്രയും പെട്ടെന്ന്
തന്നെ പൂര്‍ത്തിയാക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.

Also Read: 
ഗുണ്ടാ - മാഫിയാ സംഘങ്ങളെ അമര്‍ച്ചചെയ്യും: മന്ത്രി തിരുവഞ്ചൂര്‍

Keywords:   K.A.Thulasi, Thrissur, Parents, Guruvayoor Temple, Report, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia