വിലക്കയറ്റം: ജനങ്ങളുടെ ബുദ്ധിമുട്ട് കുറയ്ക്കാന്‍ നടപടി: മുഖ്യ മന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വിലക്കയറ്റം: ജനങ്ങളുടെ ബുദ്ധിമുട്ട് കുറയ്ക്കാന്‍ നടപടി: മുഖ്യ മന്ത്രി
തിരുവനന്തപുരം: വിലക്കയറ്റത്തിന്റെ ഫലമായുണ്ടാകുന്ന ബുദ്ധിമുട്ട് പരമാവധി കുറയ്ക്കുന്നതിനുളള തീവ്ര്രശമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പുത്തരിക്കം മൈതാനിയില്‍ ഓണം-റംസാന്‍ മെട്രോ പീപ്പിള്‍സ് ബസാറിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുക
യായിരുന്നു അദ്ദേഹം.

വിലക്കയറ്റമാണ് ജനങ്ങളെ ഏറ്റവുമധികം ബുദ്ധിമുട്ടിക്കുന്ന കാര്യം. ഈസാഹചര്യത്തില്‍ വിലനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ വെല്ലുവിളിയായി ഏറ്റെടുത്ത് സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. ഉത്സവ സീസണുകളില്‍ സാധനങ്ങള്‍ക്കുളള ആവശ്യം വര്‍ദ്ധിക്കും. അതിന്റെ ഫലമായി വിലക്കയറ്റ സാധ്യതയും കൂടും.  സിവില്‍ സപ്‌ളൈസ്, ക്യഷി, സഹകരണ വകുപ്പുകള്‍, വിവിധ ഏജന്‍സികള്‍ എന്നിവയെല്ലാം  ചേര്‍ന്നുളള സജീവമായ ഇടപെടലിലൂടെ വിലക്കയറ്റം ഫലപ്രദമായി നേരിടാനാകൂയെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.

ഒരാഴ്ചയ്ക്കുളളില്‍ എല്ലാ ജില്ലകളിലും മെട്രോ മാര്‍ക്കറ്റുകള്‍ ആരംഭിക്കുമെന്ന് ചട
ങ്ങില്‍ അദ്ധ്യക്ഷനായ ഭക്ഷ്യ - പൊതു വിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ഉത്സവ
സീസണുകളിലെ വിലക്കയറ്റം തടയാന്‍ ലക്ഷ്യമിട്ടാണ് വളരെ നേരത്തെ തന്നെ ഓണം- റംസാന്‍ ബസാറുകള്‍ ആരംഭിക്കുന്നത്.

50 ദിവസം നീളുന്ന മേള സപ്‌ളൈകോയുടെ ചരിത്രത്തില്‍ ആദ്യ മാണെന്നും മന്ത്രി പറഞ്ഞു. ക്യഷി വകുപ്പ് മന്ത്രി കെ.പി.മോഹനന്‍ ആദ്യ വില്‍പ്പന നിര്‍വ്വഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വി.എസ്.ശിവ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വി.ശിവന്‍കുട്ടി എം.എല്‍.എ, സപ്‌ളൈകോ ചെയര്‍മാന്‍ ടി.വിക്രം, സിവില്‍ സപ്‌ളൈസ് കമ്മീഷണര്‍ രാജു നാരായണ സ്വാമി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.


Keywords : Kerala, Thiruvananthapuram, Chief Minister, Oommen Chandy, Supplyco.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia