Action | 'വൃക്ക, കരള്‍ വില്പനയ്ക്ക്'; വീടിന് മുകളില്‍ ബോര്‍ഡ് സ്ഥാപിച്ച് ദമ്പതികള്‍; കേരളത്തിന് നാണക്കേടെന്ന് സമൂഹ മാധ്യമങ്ങള്‍; സംഭവം നിയമവിരുദ്ധമാണെന്നും അന്വേഷിച്ച് നടപടിയെടുക്കുമെന്നും പൊലീസ്
Mar 12, 2023, 07:59 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) നഗരത്തിന്റെ ഹൃദയ ഭാഗത്ത് ഒരു വീടിന് മുന്നില്‍ വൃക്കയും കരളും വില്പനയ്ക്ക് എന്നൊരാള്‍ ബോര്‍ഡ് വച്ച് ദമ്പതികള്‍. ജീവിത പ്രാരാബ്ധം കാരണം ഈ കടുംകൈയ്ക്ക് മുതിര്‍ന്ന ദമ്പതികളുടെ വീടിന് മുകളിലാണ് അമ്പരിപ്പിക്കുന്ന ഈ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.
മണക്കാട് വീടിന് മുകളില്‍ സ്ഥാപിച്ച 'വൃക്ക, കരള്‍ വില്പനയ്ക്ക്' എന്ന ബോര്‍ഡിന്റെ ചിത്രം 'കേരളത്തിന് നാണക്കേട്' എന്ന തലക്കെട്ടോടെയാണ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. ആന്തരികാവയവങ്ങള്‍ വില്‍ക്കുന്നത് കുറ്റകരമായതിനാല്‍ ബോര്‍ഡിന്റെ ചിത്രം വ്യാജമാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ബോര്‍ഡിലെ നമ്പറിലേക്ക് വിളിച്ചപ്പോള്‍ സംഗതി സത്യമാണെന്ന് തിരിച്ചറിയുകയായിരുന്നു.
വരുമാനം നിലച്ചതിനാല്‍ കുടുംബം പോറ്റാനും കടബാധ്യത തീര്‍ക്കാനും പണത്തിനായാണ് ബോര്‍ഡ് വച്ചതെന്ന് വീട്ടിലെ താമസക്കാര്‍ സ്ഥിരീകരിച്ചു. മണക്കാട് വാടകയ്ക്ക് താമസിക്കുന്ന ദമ്പതികളാണ് ബോര്‍ഡ് വച്ചത്. ബോര്‍ഡ് എടുത്തുമാറ്റാന്‍ വീട്ടുടമ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം ബോര്‍ഡ് നിയമവിരുദ്ധമാണെന്നും അന്വേഷിച്ച് നടപടിയെടുക്കുമെന്നും ഫോര്‍ട് പൊലീസ് അറിയിച്ചു.
Keywords: News, Kerala, State, Thiruvananthapuram, Police, Investigates, Social-Media, Action to be taken against couple for placing 'kidney, liver for sale' board
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

