Action | 'വൃക്ക, കരള്‍ വില്‍പനയ്ക്ക്'; വീടിന് മുകളില്‍ ബോര്‍ഡ് സ്ഥാപിച്ച് ദമ്പതികള്‍; കേരളത്തിന് നാണക്കേടെന്ന് സമൂഹ മാധ്യമങ്ങള്‍; സംഭവം നിയമവിരുദ്ധമാണെന്നും അന്വേഷിച്ച് നടപടിയെടുക്കുമെന്നും പൊലീസ്

 



തിരുവനന്തപുരം: (www.kvartha.com) നഗരത്തിന്റെ ഹൃദയ ഭാഗത്ത് ഒരു വീടിന് മുന്നില്‍ വൃക്കയും കരളും വില്പനയ്ക്ക് എന്നൊരാള്‍ ബോര്‍ഡ് വച്ച് ദമ്പതികള്‍. ജീവിത പ്രാരാബ്ധം കാരണം ഈ കടുംകൈയ്ക്ക് മുതിര്‍ന്ന ദമ്പതികളുടെ വീടിന് മുകളിലാണ് അമ്പരിപ്പിക്കുന്ന ഈ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. 

മണക്കാട് വീടിന് മുകളില്‍ സ്ഥാപിച്ച 'വൃക്ക, കരള്‍ വില്‍പനയ്ക്ക്' എന്ന ബോര്‍ഡിന്റെ ചിത്രം 'കേരളത്തിന് നാണക്കേട്' എന്ന തലക്കെട്ടോടെയാണ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. ആന്തരികാവയവങ്ങള്‍ വില്‍ക്കുന്നത് കുറ്റകരമായതിനാല്‍ ബോര്‍ഡിന്റെ ചിത്രം വ്യാജമാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ബോര്‍ഡിലെ നമ്പറിലേക്ക് വിളിച്ചപ്പോള്‍ സംഗതി സത്യമാണെന്ന് തിരിച്ചറിയുകയായിരുന്നു.

Action | 'വൃക്ക, കരള്‍ വില്‍പനയ്ക്ക്'; വീടിന് മുകളില്‍ ബോര്‍ഡ് സ്ഥാപിച്ച് ദമ്പതികള്‍; കേരളത്തിന് നാണക്കേടെന്ന് സമൂഹ മാധ്യമങ്ങള്‍; സംഭവം നിയമവിരുദ്ധമാണെന്നും അന്വേഷിച്ച് നടപടിയെടുക്കുമെന്നും പൊലീസ്


വരുമാനം നിലച്ചതിനാല്‍ കുടുംബം പോറ്റാനും കടബാധ്യത തീര്‍ക്കാനും പണത്തിനായാണ് ബോര്‍ഡ് വച്ചതെന്ന് വീട്ടിലെ താമസക്കാര്‍ സ്ഥിരീകരിച്ചു. മണക്കാട് വാടകയ്ക്ക് താമസിക്കുന്ന ദമ്പതികളാണ് ബോര്‍ഡ് വച്ചത്. ബോര്‍ഡ് എടുത്തുമാറ്റാന്‍ വീട്ടുടമ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം ബോര്‍ഡ് നിയമവിരുദ്ധമാണെന്നും അന്വേഷിച്ച് നടപടിയെടുക്കുമെന്നും ഫോര്‍ട് പൊലീസ് അറിയിച്ചു.

Keywords:  News, Kerala, State, Thiruvananthapuram, Police, Investigates, Social-Media, Action to be taken against couple for placing 'kidney, liver for sale' board
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia