Action | 'വിപ് ലംഘിച്ചു'; ബിജെപി മഹിളാ മോര്‍ച ദേശീയ സെക്രടറി പദ്മജ എസ് മേനോനെതിരെ അച്ചടക്ക നടപടിക്ക് നീക്കം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) കൊച്ചി കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്ഥിരം സമിതിയിലേക്ക് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍നിന്നു വിട്ടുനില്‍ക്കാന്‍ നല്‍കിയ വിപ് ലംഘിച്ചതിന് ബിജെപി മഹിളാ മോര്‍ച ദേശീയ സെക്രടറി പദ്മജ എസ് മേനോനെതിരെ അച്ചടക്ക നടപടിക്ക് നീക്കം.

യുഡിഎഫിനെ പിന്തുണച്ചതിലൂടെ ഗുരുതരമായ വീഴ്ചയാണ് പദ്മജയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും നടപടിയെടുക്കുമെന്നും നേതാക്കള്‍ പ്രതികരിച്ചു. എന്നാല്‍ സംഭവത്തില്‍ ഇതുവരെ പദ്മജയുടെ പ്രതികരണം ലഭിച്ചിട്ടില്ല.

Action | 'വിപ് ലംഘിച്ചു'; ബിജെപി മഹിളാ മോര്‍ച ദേശീയ സെക്രടറി പദ്മജ എസ് മേനോനെതിരെ അച്ചടക്ക നടപടിക്ക് നീക്കം

കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലായിരുന്ന പദ്മജയെ അവിടെയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറ്റാനും ബിജെപി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ണാടകയില്‍ ആയിരുന്ന പദ്മജ യോഗത്തിനെത്തില്ല എന്നായിരുന്നു നേതൃത്വത്തിന്റെ ധാരണ. എന്നാല്‍ അവര്‍ യോഗത്തിനെത്തിയതോടെ വിപ് നല്‍കിയെങ്കിലും കൈപ്പറ്റിയില്ലെന്ന് നേതൃത്വം പറയുന്നു.

കലക്ടര്‍ക്ക് വിപ് അടങ്ങിയ കത്ത് പാര്‍ടി കൈമാറി. ദേശീയ നേതാവായതിനാല്‍ ജില്ലാ നേതൃത്വത്തിന് നടപടിയെടുക്കാന്‍ കഴിയാത്തതിനാല്‍ കേന്ദ്ര നേതൃത്വത്തെ വിവരം അറിയിച്ചിട്ടുണ്ട്. പദ്മജ യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചത് തങ്ങളുടെ അറിവോടെയല്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

Keywords:  Action may be taken against BJP Mahila Morcha national secretary Padmaja S Menon, Thiruvananthapuram, News, Politics, BJP, UDF, Collector, Letter, Controversy, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script