കേടായ മീറ്ററുകള്‍ മാറ്റിയില്ല, വൈദ്യുതി ബോര്‍ഡ് മൂന്ന് മാസംകൂടി നഷ്ടം സഹിക്കണം
Dec 3, 2012, 11:27 IST
കണ്ണൂര്‍: കേടായ മീറ്ററുകള്‍ മാറ്റി സ്ഥാപിക്കാനുള്ള നടപടി എങ്ങുമെത്താത്തത് വൈദ്യുതി ബോര്‍ഡിനെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. മീറ്ററുകള്‍ മാറ്റാന്‍ വൈദ്യുതി ബോര്‍ഡ് നടപടി തുടങ്ങിയെങ്കിലും വരുമാന നഷ്ടം മൂന്നുമാസം കൂടിയെങ്കിലും തുടരും. കൃത്യസമയത്ത് തീരുമാനമെടുത്തിരുന്നെങ്കില്‍ നഷ്ടം ഗണ്യമായി കുറയ്ക്കാമായിരുന്നു.
അടുത്തമാസം മുതല്‍ കേടായ മീറ്ററുകള്‍ മാറ്റിത്തുടങ്ങുമെങ്കിലും ഇത് പൂര്‍ത്തിയാകാന്‍ മൂന്നുമാസമെങ്കിലും വേണ്ടിവരും. അതായത് നിലവിലെ കണക്ഷനുകളുടെ 20 ശതമാനവും ശരിയായ നിരക്ക് നല്‍കുന്നതില്‍ നിന്ന് രക്ഷപ്പെടുന്നു. അതുവരെയുള്ള വരുമാന നഷ്ടത്തിന്റെ ഭാരവും ഉപഭോക്താക്കളുടെ ചുമലില്‍ത്തന്നെ വരും.
കുത്തഴിഞ്ഞ് കിടക്കുന്ന സംവിധാനങ്ങള്‍ ബോര്‍ഡിനെ നഷ്ടത്തിലാക്കുമ്പോഴാണ് വീണ്ടും വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവുമായി സര്‍ക്കാര്‍ ജനങ്ങളെ പിഴിയാന്‍ ഇറങ്ങുന്നത്.
Keywords: Kannur, Electricity, KSEB, Kerala, Action freezes on meter change in KSEB, Malayalam News, Kerala Vartha
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.