ഗ്രാമീണ സൂപ്പര്‍മാര്‍ക്ക­റ്റ് ത­ട്ടി­പ്പ് കൂ­ടു­തല്‍ തെ­ളി­വു­മാ­യി ആ­ക്ഷന്‍ ക­മ്മി­റ്റി രംഗത്ത്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഗ്രാമീണ സൂപ്പര്‍മാര്‍ക്ക­റ്റ് ത­ട്ടി­പ്പ് കൂ­ടു­തല്‍ തെ­ളി­വു­മാ­യി ആ­ക്ഷന്‍ ക­മ്മി­റ്റി രംഗത്ത്

കാസര്‍കോട്: കേരളത്തിലും, കര്‍ണ്ണാടകയിലുമായി കോടിക്കണക്കിന് രൂ­പ­യു­ടെ ത­ട്ടി­പ്പ്‌­ന­ടത്തി­യ ഗ്രാമീ­ണ സൂ­പ്പര്‍­മാര്‍­ക്ക­റ്റി­നെ­തി­രെ കൂ­ടു­തല്‍ തെ­ളി­വു­മാ­യി ആ­ക്ഷന്‍ ക­മ്മി­റ്റി വാര്‍­ത്താ­സ­മ്മേ­ള­ന­ം വി­ളിച്ച് രം­ഗ­ത്തു­വന്നു. ത­ട്ടി­പ്പുകേ­സില്‍ ശ­ക്ത­മാ­യ അ­ന്വേഷ­ണം വേ­ണ­മെന്നും സ­ത്യാ­വ­സ്ഥ പു­റത്തു­കൊ­ണ്ടു­വ­ര­ണ­മെന്നും ആ­ക്ഷന്‍ ക­മ്മി­റ്റി ഭാ­ര­വാ­ഹി­കള്‍ ആ­വ­ശ്യ­പ്പെ­ട്ടു. പോ­ലീ­സി­ന്റെ അ­ന്വേ­ഷ­ണ­ത്തി­ന­പ്പു­റ­മാ­ണ് ത­ട്ടി­പ്പി­ന്റെ വ്യാ­പ്തി. ചെ­യര്‍­മാന്‍ രാ­ജേ­ഷ് ആള്‍­വ മാ­ത്രമാണോ ഇ­തി­നു­പി­ന്നി­ലെ­ന്നും, അ­തല്ല മ­റ്റു­പ­ലര്‍ക്കും ത­ട്ടി­പ്പു­മാ­യി ബ­ന്ധ­മു­ണ്ടോ­എ­ന്നും അ­ന്വേ­ഷി­ക്കണം. ആ­ക്ഷന്‍ ക­മ്മി­റ്റി ശേ­ഖ­രി­ച്ച പ­ല­നിര്‍­ണ്ണാ­യ­കമാ­യ തെ­ളി­വു­കള്‍ ക്രൈ­ബ്രാ­ഞ്ചി­നു കൈ­മാ­റു­മെന്നും ഇ­വര്‍­പ­റഞ്ഞു.

ത­ട്ടി­പ്പ് സം­ഭ­വ­ത്തെ­കു­റിച്ച് അന്വേഷിച്ച കാസര്‍കോട് പൊ­ലീസ്‌ കണ്ടെത്തിയത് 21,000 ഷെയര്‍ ഹോള്‍ഡര്‍മാരെ ഗ്രാമീണ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് ചേര്‍ക്കുകയും ഓരോ ഷെയര്‍ഹോള്‍ഡര്‍മാരില്‍ നിന്നും 5,000 രൂപവീതം രാജേഷ് ആള്‍വയും, ഭാര്യ വിനയ ആള്‍വയും, സുഹൃത്ത് പാണ്ഡുരംഗ ഭട്ടും മാത്രം അടങ്ങുന്ന നോബിള്‍ ഇന്ത്യ ഗ്രാമീണ സൂപ്പര്‍മാര്‍ക്കറ്റ് എന്ന കമ്പനിയിലേക്ക് മാറ്റി തട്ടിപ്പ് നട­ത്തി­യെന്നാണ്. ഈ കേസിന്റെ അന്വേ­ഷണം ക്രൈംബ്രാഞ്ചിന് നല്‍കുകയും പിന്നീട് ആദൂര്‍ സി ഐ­യോട് അന്വേഷിക്കാന്‍ ആവശ്യപ്പെടുകയും ചെ­യ്­തി­രി­ക്കു­ക­യാണ്. അന്വേഷ­ണം ഇ­നിയും എ­വി­ടെയും എത്തിയിട്ടില്ല. ആക്ഷന്‍ കമ്മിറ്റിയുടെ അന്വേഷണത്തില്‍ കേരളത്തിനും കര്‍ണ്ണാടകയ്ക്കും പുറമെ തമിഴ്‌­നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും തട്ടിപ്പ് വ്യാപിച്ചതാ­യി വ്യ­ക്ത­മാ­യി­ട്ടുണ്ട്. 2007 ല്‍ രാജേഷ് ആള്‍വ ചെയര്‍മാനും എം ഡി യുമായി ആരംഭിച്ച കമ്പനി 2007 മുതല്‍ 2010 വരെ യ­ഥാര്‍­ത്ഥ ക­ണ­ക്കു­കളും വസ്തു­ത­ക­കളും മറച്ചുവെച്ച് കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുള്ളതായും, എന്നാല്‍ ചെറിയ തുകയുടെ ഓഡിറ്റ് നടത്തി ആര്‍ ഒ സി യെ തെറ്റിദ്ധരിപ്പിച്ചതായും ആക്ഷന്‍ കമ്മി­റ്റി ആ­രോ­പിച്ചു.

എസ് ബി ഐ­യുടെ മുംബൈ ബ്രാഞ്ചില്‍ 50 കോടി രൂപ­യു­ടെ ചെ­ക്ക് മ­റ്റൊ­രു അ­ക്കൗ­ണ്ടി­ലേ­ക്ക് ഒ­റ്റത്ത­വണ മാ­റ്റു­ന്ന­തി­നു­ള്ള തെ­ളി­വും രേ­ഖയും ആക്ഷന്‍­ക­മ്മി­റ്റി­ക്ക് ല­ഭി­ച്ചി­ട്ടു­ണ്ട്. ഇ­തേ­കു­റി­ച്ച് അ­ന്വേ­ഷി­ക്കണം. അമ്യൂസ്‌­മെന്റ് പാര്‍ക്ക് നിര്‍മ്മിക്കാനായി ല­ക്ഷ­ങ്ങ­ളാ­ണ് ഷെ­യര്‍­പി­രി­ച്ചത്. തൃശൂര്‍ കരിക്കാട് സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കാനായി നൂറോളം പേരില്‍ നിന്ന് പണം പിരിച്ചെങ്കിലും സൂപ്പര്‍മാര്‍ക്ക­റ്റ് തു­ട­ങ്ങി­യില്ല. ഷെയര്‍ഹോള്‍ഡര്‍മാര്‍ രം­ഗ­ത്തു­വ­ന്ന­പ്പോള്‍ കര്‍ണ്ണാടക­പുത്തൂര്‍ പര്‍പ്പുഞ്ചയില്‍ ഇല്ലാത്ത റിസോര്‍ട്ട് വിറ്റ് പണം നല്‍കാമെന്ന് കാണിച്ച് എഗ്രിമെന്റ് നല്‍കുകയായിരു­ന്നു­വെ­ന്ന് ആ­ക്ഷന്‍ ക­മ്മി­റ്റി ആ­രോ­പിച്ചു. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളെ രക്ഷാധികാരികളാക്കി ആക്ഷന്‍ കമ്മിറ്റി രൂപീക­രി­ച്ച­തായും ഭാരവാഹി­കള്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ആ­ക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡി. ശ്യാംപ്രസാദ്, ജനറല്‍ കണ്‍വീനര്‍ ഡോ. ഹരിപ്രഭ, വെങ്കിട്ടരമണ ഭട്ട്, പി.കെ. അ­ബ്ദുല്ല, കെ.പി. സിറാ­ജ് എന്നി­വര്‍ പ­ങ്കെ­ടുത്തു.

Keywords: Kasaragod, Kerala, Action committee, Gramin Supper Market, Press Meet.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia