മലയാളി നഴ്സുമാരെ അപമാനിച്ച് പ്രസംഗം: കുമാര്‍ ബിശ്വാസിനെതിരെ നടപടി
Jan 20, 2014, 15:34 IST
കൊച്ചി: മലയാളി നഴ്സുമാരെ അപമാനിച്ച് പ്രസംഗം നടത്തിയ ആം ആദ്മി നേതാവ് കുമാര്‍ ബിശ്വാസിനെതിരെ യുണൈറ്റഡ് നഴ്സസ് അസോസിയേഷന് രംഗത്ത്. കുമാര്‍ ബിശ്വാസിനെതിരെ നിയമനടപടി സ്വീകരിക്കാനുള്ള നടപടിയുമായി മുന്നോട്ടു പോകുമെന്ന് അസോസിയേഷന് പ്രസിഡന്റ് ജാസ്മിന് ഷാ പറഞ്ഞു.
പ്രസ്താവനയ്ക്കെതിരെ പാര്‍ട്ടി നേതാവ് കെജ്രിവാളിന് തുറന്ന കത്തെഴുതുമെന്നും ജാസ്മിന് ഷാ വ്യക്തമാക്കി. കുമാര്‍ ബിശ്വാസ് മലയാളി നഴ്സുമാര്‍ക്കെതിരെ നടത്തിയ പ്രസ്താവന അദ്ദേഹത്തിന്റെ തന്നെ അഭിപ്രായത്തില്‍ നടത്തിയതാണോ അതോ ആം ആദ്മിയുടെ നിലപാടാണോ എന്ന് പാര്‍ട്ടി വ്യക്തമാക്കണമെന്നും ജാസ്മിന് ഷാ ആവശ്യപ്പെട്ടു.
മലയാളികളെ ഒന്നടങ്കം അപമാനിക്കുന്ന തരത്തിലുള്ള പ്രസംഗം പുറത്തുവിട്ട് രണ്ട് ദിവസമായിട്ടും ആം ആദ്മി പാര്‍ട്ടി നേതൃത്വം ഇതുവരെ സംഭവത്തോട് പ്രതികരിക്കാന്‍ കൂട്ടാക്കിയിട്ടില്ലെന്നും ജാസ്മിന് ഷാ കുറ്റപ്പെടുത്തി.
ഇക്കാര്യത്തില്‍ ആം ആദ്മിയുടെ നിലപാട് എന്തെന്നറിയാന്‍ വേണ്ടിയാണ് പ്രസംഗം പുറത്തുവിട്ട് രണ്ടു ദിവസം വരെ കാത്തിരുന്നതെന്നും ഇതുവരെയായിട്ടും ഒരു പ്രതികരണവും നടത്താത്തതിനാലാണ് ഇപ്പോള്‍ കെജ്രിവാളിന് കത്തെഴുതാന്‍ തീരുമാനിച്ചതെന്നും ജാസ്മിന് ഷാ പറഞ്ഞു.
രണ്ടു ദിവസത്തിനകം കെജ്രിവാള് കത്തിന് മറുപടി നല്‍കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭനടപടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2011ലെ കണക്കുപ്രകാരം ഇന്ത്യയില്‍ 20 ലക്ഷം നഴ്സുമാരുള്ളതില്‍ 95 ശതമാനവും മലയാളികളാണ്.
ഇത്രയും വലിയൊരു സമൂഹത്തെയാണ് കുമാര്‍ ബിശ്വാസ് അപമാനിച്ചതെന്നും ദക്ഷിണേന്ത്യക്കാരോടുള്ള അറപ്പും വെറുപ്പുമാണ് കുമാര്‍ ബിശ്വാസിന്റെ വാക്കുകളിലൂടെ പുറത്തുവരുന്നതെന്നും പറഞ്ഞു. നഴ്സുമാര്‍ക്കെതിരെയുള്ള അധിക്ഷേപം വംശീയമാണ്. അതുകൊണ്ടുതന്നെ പ്രസ്താവന പിന്‍വലിക്കാന്‍ സംഘടന കുമാര്‍ ബിശ്വാസിന് വക്കീല്‍ നോട്ടീസ് അയക്കുമെന്നും ജാസ്മിന് ഷാ പറഞ്ഞു.
ആം ആദ്മിയുടെ സംസ്ഥാനഘടകവും ഇക്കാര്യത്തില്‍ ഇതുവരെ
പ്രതികരിച്ചിട്ടില്ല. സംസ്ഥാന ഘടകത്തിനും ഇതുസംബന്ധിച്ച് കത്തെഴുതുമെന്നും കുമാര്‍ ബിശ്വാസ് പറഞ്ഞു. ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ 22ന് യുണൈറ്റഡ് നഴ്സിങ്ങ് അസോസിയേഷന് സംസ്ഥാന കമ്മറ്റി യോഗം വിളിച്ചിട്ടുണ്ട്.
കോടതി പരിസരത്ത് യുവാവ് ഭാര്യയെ കുത്തിക്കൊന്നു

Keywords: Kochi, Letter, Nurse, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.