MVD | വാഹനത്തിന്റെ ഫിറ്റ്‌നസ് റദ്ദ് ചെയ്തു, ലൈസന്‍സും തെറിക്കും! ചാറ്റിങ്ങും ഡ്രൈവിങ്ങും ഒന്നിച്ചുനടത്തിയ ബസ് ഡ്രൈവര്‍ക്കെതിരെ നടപടിയുമായി മോടോര്‍ വാഹനവകുപ്പ്
Nov 4, 2022, 11:45 IST
ADVERTISEMENT
കൊച്ചി: (www.kvartha.com) അപകടകരമായ രീതിയില്‍ വാഹമോടിച്ചതിന് ബസ് ഡ്രൈവര്‍ക്കെതിരെ നടപടിയുമായി മോടോര്‍ വാഹനവകുപ്പ്. വാഹനം ഓടിക്കുന്നതിനിടെ മൊബൈലില്‍ ചാറ്റിങ്ങും ഒന്നിച്ചുനടത്തിയതിനാണ് ബസ് ഡ്രൈവര്‍ക്കെതിരെ മോടോര്‍ വാഹനവകുപ്പ് കര്‍ശന നടപടിയുമായി രംഗത്തെത്തിയത്.

എറണാകുളം സ്വദേശി റുബീഷിനെതിരെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പെടെയുള്ള നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥര് അറിയിച്ചു. ബസിന്റെ ഫിറ്റ്‌നസും റദ്ദ് ചെയ്തു. അപകടകരമായ രീതിയില്‍ ബസ് ഓടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മോടോര്‍ വാഹന വകുപ്പ് പരിശോധന നടത്തിയത്.
തുടര്‍ന്ന് ഡ്രൈവറെ കയ്യോടെ പൊക്കുകയായിരുന്നു. അടിമുടി തകരാറുണ്ടെന്നും നിരത്തിലിറക്കാന്‍ പറ്റാത്ത നിലയിലുള്ളതാണ് വാഹനമെന്നുമാണ് മോടോര്‍ വാഹനവകുപ്പിന്റെ കണ്ടെത്തല്‍. വരുന്ന ദിവസങ്ങളില്‍ വാഹനങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് മോടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Keywords: News,Kerala,State,Kochi,Transport,Travel,Motor-Vehicle-Department,Top-Headlines,bus, Action against Kochi bus driver for Online chat while driving
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.