Operation Focus | ഫോകസ് ത്രീ: 458 ബസുകള്‍ക്കെതിരെ നടപടി; 3 ലക്ഷം രൂപ പിഴ ഈടാക്കി
Oct 11, 2022, 21:31 IST
കണ്ണൂര്‍: (www.kvartha.com) ടൂറിസ്റ്റ്, സ്വകാര്യ ബസുകളിലെ നിയമ ലംഘനം കണ്ടെത്താന്‍ മോടോര്‍ വാഹന വകുപ്പ് ജില്ലയില്‍ നടത്തുന്ന പരിശോധനയില്‍ നിരവധി വാഹനങ്ങള്‍ പിടിയിലായി. ഇതുവരെ 3,09,250 രൂപ പിഴ ഈടാക്കി. ഒക്ടോബര്‍ ആറു മുതല്‍ 10 വരെയുള്ള അഞ്ചുദിവസത്തിനിടെ 458 ബസുകള്‍ക്കെതിരെ നടപടിയെടുത്തു. വടക്കാഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ട്രാന്‍സ്പോര്‍ട് കമീഷണറുടെ നിര്‍ദേശ പ്രകാരമാണ് ഫോകസ് ത്രീ എന്ന പേരില്‍ വ്യാപക പരിശോധന നടത്തുന്നത്.
അനധികൃത ലൈറ്റുകള്‍ ഘടിപ്പിച്ച 122 ബസുകള്‍ക്കെതിരെ നടപടിയെടുത്തു. 62 വാഹനങ്ങളില്‍ എയര്‍ഹോണ്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി. നികുതി അടക്കാത്ത 32 ബസുകളും സ്പീഡ് ഗവര്‍ണര്‍ ഒഴിവാക്കിയ ആറു ബസുകളും പിടികൂടി. ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച നാലുപേര്‍ക്കെതിരെയും നടപടിയെടുത്തു.
നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് ഒന്‍പതുപേരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. കൂടാതെ കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകള്‍, എയര്‍ ഹോണുകള്‍, ഡ്രൈവറുടെ കാഴ്ച മറിക്കുംവിധം കണ്ണാടികളില്‍ തൂക്കിയിട്ട അലങ്കാര വസ്തുക്കള്‍ എന്നിവ ഉദ്യോഗസ്ഥര്‍ അഴിച്ചുമാറ്റി. കണ്ണൂര്‍ എന്‍ഫോഴ്സ്മെന്റ് ആര്‍ ടി ഒയുടെ നേതൃത്വത്തിലാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തുന്നത്.

Keywords: Latest-News, Kerala, Kannur, Top-Headlines, Bus, Police, Travel, Motor-Vehicle-Department, Action against 458 buses; fine of Rs 3 lakh imposed.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.