Achu Oommen | 'അതിക്രൂരമായി വേട്ടയാടിയവരുടെ മുഖത്തേറ്റ അടി'; പുതുപ്പള്ളി ഇനി ചാണ്ടിയുടെ കയ്യില്‍ ഭദ്രം, ഈ വിജയം 53 കൊല്ലം ഉമ്മന്‍ചാണ്ടി എന്ത് ചെയ്തുവെന്ന ചോദ്യം ചോദിച്ചവര്‍ക്കുളള മറുപടിയെന്ന് അച്ചു ഉമ്മന്‍

 


കോട്ടയം: (www.kvartha.com) പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ വിജയമുറപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. ഉമ്മന്‍ചാണ്ടിയെ അതിക്രൂരമായി വേട്ടയാടിയവരുടെ മുഖത്തേറ്റ അടിയാണ് ചാണ്ടി ഉമ്മന്റെ വിജയമെന്ന് അച്ചു ഉമ്മന്‍ അഭിപ്രായപ്പെട്ടു. 

അദ്ദേഹത്തിന്റെ വിയോഗത്തില്‍ നല്‍കിയ ബഹുമതിയെക്കാള്‍ വലുതാണ് പുതുപ്പള്ളി ഇന്ന് ഉമ്മന്‍ചാണ്ടിക്ക് നല്‍കിത്. ജീവിച്ചിരുന്നപ്പോഴും മരിച്ചതിനുശേഷവും ഉമ്മന്‍ചാണ്ടിയെ അതിക്രൂരമായി വേട്ടയാടി. അങ്ങനെ വേട്ടയാടിവര്‍ക്ക് മുഖത്തേറ്റ പ്രഹരമാണ് ഈ തെരഞ്ഞെടുപ്പ് ഫലം. 

ഉമ്മന്‍ചാണ്ടി പിന്നില്‍ നിന്നും നയിച്ച തെരഞ്ഞെടുപ്പാണിത്. 53 കൊല്ലം ഉമ്മന്‍ചാണ്ടി എന്ത് ചെയ്തുവെന്ന ചോദ്യം ചോദിച്ചവര്‍ക്കുളള മറുപടിയാണ് ഈ വിജയം. ഉമ്മന്‍ചാണ്ടി ഇവിടെ ചെയ്യതതെല്ലാം മതിയെന്ന മറുപടിയാണ് ജനം നല്‍കിയത്. 53 കൊല്ലം ഉമ്മന്‍ചാണ്ടി ഉള്ളം കയ്യില്‍ വെച്ച് നോക്കിയ പുതുപ്പള്ളി ഇനി ചാണ്ടിയുടെ കയ്യില്‍ ഭദ്രമാണെന്നും അച്ചു ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

ആറാം റൗന്‍ഡ് വോടെണ്ണല്‍ കഴിയുമ്പോള്‍ 20000 കടക്കുകയാണ് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ ലീഡ്. ചാണ്ടി ഉമ്മന്‍ 47256 വോട്ടുകള്‍ക്കും ജെയ്ക് സി തോമസ് 23798 വോട്ടുകളും ലിജിന്‍ ലാല്‍ 2012 വോടുകളുമാണ് നേടിയിരിക്കുന്നത്. 

പോസ്റ്റല്‍ വോടെണ്ണിയപ്പോള്‍ മുതല്‍ ചാണ്ടി ഉമ്മന്‍ അതിവേഗം ബഹുദൂരം ലീഡുയര്‍ത്തുന്ന കാഴ്ചയാണ് പുതുപ്പള്ളിയില്‍ കാണാനായത്. ഒരിടത്തും ലീഡ് ഉയര്‍ത്താന്‍ കഴിയാതെ ജെയ്ക് സി തോമസ് വിയര്‍ക്കുകയായിരുന്നു. മൂന്നാമങ്കത്തിലും പുതുപ്പള്ളി ജെയ്കിനെ തുണയ്ക്കാതിരിക്കുകയായിരുന്നു. 

സിപിഎം കോട്ടകളില്‍ ഉള്‍പെടെ ചാണ്ടി ഉമ്മന്‍ ലീഡുയര്‍ത്തി. ജെയ്ക് പ്രതീക്ഷ വച്ച മണര്‍കാട് പോലും എല്‍ഡിഎഫിനെ കൈവിട്ടു. മണര്‍കാട് മുഴുവന്‍ ബൂത്തുകളിലും ചാണ്ടി ഉമ്മന്‍ തന്നെയാണ് ലീഡ് ചെയ്തത്. ഇതോടെ 2021ലെ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷത്തേയും ചാണ്ടി ഉമ്മന്‍ മറികടക്കുകയാണ്.

Achu Oommen | 'അതിക്രൂരമായി വേട്ടയാടിയവരുടെ മുഖത്തേറ്റ അടി'; പുതുപ്പള്ളി ഇനി ചാണ്ടിയുടെ കയ്യില്‍ ഭദ്രം, ഈ വിജയം 53 കൊല്ലം ഉമ്മന്‍ചാണ്ടി എന്ത് ചെയ്തുവെന്ന ചോദ്യം ചോദിച്ചവര്‍ക്കുളള മറുപടിയെന്ന് അച്ചു ഉമ്മന്‍


Keywords:  News, Kerala, Kerala-News, Politics-News, Election-News, Achu Oommen, First Response, Chandy Oommen, Victory, Puthuppally, By-election, Result 2023, Puthuppally News, Kottayam News, By-election, Candidate, Chandy Oommen, First Lead, CPM, UDF, Achu Oommen first response on Chandy Oommen victory Puthuppally By-election result 2023.



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia