Arrested | സംവിധായകന്‍ ജോഷിയുടെ പനമ്പിള്ളിനഗറിലെ വീട്ടില്‍ കവര്‍ച നടത്തിയ പ്രതി കര്‍ണാടകയില്‍ അറസ്റ്റില്‍; പിടിയിലായത് മോഷണമുതലുമായി മടങ്ങുന്നതിനിടെ; എത്തിയത് മുംബൈയില്‍നിന്ന്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (KVARTHA) കഴിഞ്ഞ ദിവസം സംവിധായകന്‍ ജോഷിയുടെ പനമ്പിള്ളിനഗറിലെ വീട്ടില്‍ കവര്‍ച നടത്തി മുങ്ങിയ പ്രതി കര്‍ണാടകയിലെ ഉഡുപ്പിയില്‍ അറസ്റ്റില്‍. ബിഹാര്‍ സ്വദേശിയായ മുഹമ്മദ് ഇര്‍ശാദാണ് പിടിയിലായത്. ശനിയാഴ്ച(20.04.2024)യാണ് ജോഷിയുടെ വീട്ടില്‍ മോഷണം നടന്നത്.
Aster mims 04/11/2022
മോഷണത്തിനുശേഷം മടങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. പ്രതി വലയിലായ വിവരമറിഞ്ഞ് കൊച്ചിയില്‍ നിന്നുള്ള പൊലീസ് സംഘം ഉഡുപ്പിയിലേക്ക് തിരിച്ചു. പ്രതിയെ അധികം വൈകാതെ കൊച്ചിയിലേക്ക് കൊണ്ടുവരുമെന്നാണ് വിവരം.

എറണാകുളം സൗത് പൊലീസ് പറയുന്നത്: പുലര്‍ചെ മോഷണത്തില്‍ ഒരു കോടിയിലേറെ വിലമതിക്കുന്ന സ്വര്‍ണ, വജ്ര ആഭരണങ്ങളാണ് പ്രതി കവര്‍ന്നത്. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. പനമ്പിള്ളിനഗറിലെ 10 ബി ക്രോസ് റോഡ് സ്ട്രീറ്റ് ബിയിലെ വീട്ടില്‍നിന്ന് ശനിയാഴ്ച രാത്രി ഒന്നരയ്ക്കും രണ്ടിനും ഇടയിലാണ് മോഷണം നടന്നതെന്നാണ് സി സി ടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായത്.

വീടിന്റെ പിന്‍ഭാഗത്ത് കൂടിയെത്തി അടുക്കളയുടെ ജനല്‍ തുറന്നാണ് മോഷ്ടാവ് ഉള്ളില്‍ കയറിയത്. തൊപ്പി ധരിച്ചെത്തിയ മോഷ്ടാവ് ജനലിന് സമീപത്തെത്തുന്നതും ജനല്‍ തുറക്കുന്നതുമായ ദൃശ്യങ്ങളാണ് സി സി ടി വിയില്‍ നിന്ന് പൊലീസിന് ലഭിച്ചത്. ഇതിനുശേഷമുള്ള ദൃശ്യങ്ങള്‍ ലഭിക്കാത്തത് മോഷ്ടാവ് സി സി ടി വി കാമറകള്‍ മറുവശത്തേക്ക് തിരിച്ചു വച്ചതിനാലാണ്. കയ്യുറ ധരിച്ചാണ് മോഷ്ടാവ് എത്തിയത്.

വീടിന്റെ മുകള്‍ നിലയിലെ കിടപ്പുമുറിയിലെ അലമാര കുത്തിപ്പൊളിച്ച് ജോഷിയുടെ മകനും സംവിധായകനുമായ അഭിലാഷിന്റെ മുറിയില്‍ സൂക്ഷിച്ചിരുന്ന, ഒരു സെറ്റ് വജ്ര നെക്ലസ്, 10 വജ്രമോതിരങ്ങള്‍, 12 വജ്ര കമ്മല്‍, രണ്ട് സ്വര്‍ണ വങ്കി(മോതിരം), 10 സ്വര്‍ണമാലകള്‍, 10 സ്വര്‍ണ വള, 10 വാചുകള്‍ എന്നിവയാണ് പ്രതി കവര്‍ന്നത്.

Arrested | സംവിധായകന്‍ ജോഷിയുടെ പനമ്പിള്ളിനഗറിലെ വീട്ടില്‍ കവര്‍ച നടത്തിയ പ്രതി കര്‍ണാടകയില്‍ അറസ്റ്റില്‍; പിടിയിലായത് മോഷണമുതലുമായി മടങ്ങുന്നതിനിടെ; എത്തിയത് മുംബൈയില്‍നിന്ന്

രാവിലെ അഞ്ചരയോടെ ജോഷിയുടെ ഭാര്യ സിന്ധു ഉണര്‍ന്ന് അടുക്കളയില്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. മോഷണം നടക്കുമ്പോള്‍ അഭിലാഷ് വീട്ടില്‍ ഉണ്ടായിരുന്നില്ല. ജോഷി, മരുമകള്‍ വര്‍ഷ, മൂന്നു പേരക്കുട്ടികള്‍, അടുത്ത ബന്ധുവിന്റെ മക്കള്‍ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്.

തുടര്‍ന്ന് മഹാരാഷ്ട്ര രെജിസ്‌ട്രേഷനിലുള്ള കാറിലാണ് മോഷ്ടാവ് രക്ഷപ്പെട്ടതെന്ന് മനസ്സിലാക്കി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കര്‍ണാടകയിലെ ഉഡുപ്പിയില്‍ പിടിയിലായത്. വാഹനത്തിന്റെ വിശദാംശങ്ങള്‍ ഉള്‍പെടെ പൊലീസ് കര്‍ണാടക പൊലീസിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്.

ഇയാള്‍ സഞ്ചരിച്ചിരുന്ന കാറില്‍നിന്ന് ജോഷിയുടെ വീട്ടില്‍നിന്ന് മോഷ്ടിച്ച സ്വര്‍ണ, വജ്രാഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെത്തി. ഈ കാറും കസ്റ്റഡിയിലെടുത്തു. ഇയാള്‍ മുംബൈയില്‍നിന്ന് ഒറ്റയ്ക്ക് കാര്‍ ഓടിച്ച് കൊച്ചിയിലെത്തിയാണ് മോഷണം നടത്തിയതെന്നാണ് സൂചന. ജോഷിയുടെ വീടിനെക്കുറിച്ച് ഉള്‍പെടെ ഇയാള്‍ക്ക് വിവരം ലഭിക്കാന്‍ തക്കവിധത്തില്‍ പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords: Kerala, Kerala-News, Kochi-News, News, Gold, Cash, Money, Theft, House, Thief, CCTV Camera, Police, Booked, Kochi News, Accused, Arrested, Karnataka, Udupi, Police-News, Accused who robbed director Joshi's Kochi house, arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia