Suicide attempt | എറണാകുളം സബ് കോടതിയില്‍ 'കൈ ഞരമ്പ് മുറിച്ച് പ്രതിയുടെ ആത്മഹത്യാ ശ്രമം'; ഉടനടി ആശുപത്രിയില്‍ എത്തിച്ച് പൊലീസ്
Nov 23, 2022, 16:37 IST
കൊച്ചി: (www.kvartha.com) എറണാകുളം സബ് കോടതിയില്‍ കൈ ഞരമ്പ് മുറിച്ച് പ്രതിയുടെ ആത്മഹത്യാ ശ്രമം. വിയ്യൂര്‍ ജയിലില്‍ നിന്നെത്തിച്ച കവര്‍ചാ കേസിലെ പ്രതി തന്‍സീര്‍ ആണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. തന്‍സീറിനെ ഉടന്‍തന്നെ പൊലീസ് എറണാകുളം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമല്ലെന്നാണ് ലഭ്യമായ വിവരം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. തന്‍സീറിനെ വിചാരണയ്ക്കായാണ് വിയ്യൂര്‍ ജയിലില്‍ നിന്ന് എറണാകുളം സബ് കോടതിയില്‍ എത്തിച്ചത്. ബ്ലേഡ് ഉപയോഗിച്ചായിരുന്നു ആത്മഹത്യാശ്രമം.
കവര്‍ചാ കേസിലാണ് തന്‍സീര്‍ ജയില്‍ശിക്ഷ അനുഭവിക്കുന്നത്. ഇയാള്‍ നേരത്തെ ലഹരിക്ക് അടിമയായിരുന്നു. എന്നാല്‍ പ്രതിക്ക് എങ്ങനെ ബ്ലേഡ് കിട്ടിയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇക്കാര്യത്തെ കുറിച്ച് അന്വേഷിക്കും.
Keywords: Accused suicide attempt at Ernakulam district sub court, Kochi, News, Court, Suicide Attempt, Police, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.