ഗ്യാസ് ഏജന്‍സി ഉടമയുടെ കൊലപാതകം; പ്രതി പിടിയില്‍, കൊലയ്ക്ക് ഭാര്യയ്ക്കും പങ്ക്
Oct 10, 2015, 12:44 IST
മലപ്പുറം: (www.kvartha.com 10.10.2015) വളാഞ്ചേരിയിലെ ഗ്യാസ് ഏജന്‍സി ഉടമ വിനോദിന്റെ കൊലപാതകത്തില്‍ പ്രതി യൂസഫ് കൊച്ചിയില്‍ പിടിയില്‍. ശനിയാഴ്ച പുലര്‍ച്ചെ എറണാകുളത്ത് വെച്ചാണ് പ്രതിയെ പിടികൂടിയത്.
വിനോദിന്റെ കുടുംബസുഹൃത്താണ് പ്രതി യൂസഫ്. കൊലപാതകത്തില്‍ ഭാര്യ ജ്യോതിക്കും പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന് ഒപ്പം നിന്നാല്‍ ഫ്‌ളാറ്റ് നല്‍കാമെന്ന് ജ്യോതി പറഞ്ഞിരുന്നതായി യൂസുഫ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ജ്യോതിയെ ഉടന്‍ അറസ്റ്റു ചെയ്‌തേക്കും.
കുടുംബവഴക്കാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പോലീസ് പറയുന്നത്. വിനോദിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഇതില്‍ ഒരു കുട്ടിയുമുണ്ട്, ഇവര്‍ രണ്ടാമതും ഗര്‍ഭിണിയാണ്. ഇതാണ് കുടുംബവഴക്കിന് കാരണമായത്.
ഇതേത്തുടര്‍ന്ന് ജ്യോതിയുടെ നിര്‍ദേശപ്രകാരമാണ് കൊച്ചിയില്‍ വച്ച് പരിചയമുള്ള യൂസഫ് ഇവരുടെ വീട്ടില്‍ എത്തുന്നത്. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ വളാഞ്ചേരിയിലെത്തിയ യൂസഫിനെ ജ്യോതി വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ കാത്തിരുന്ന യൂസഫ് ഒന്നരയോടുകൂടി കൃത്യം നിര്‍വഹിച്ച് രക്ഷപെട്ടു. ഇറ്റാലിയന്‍ പൗരത്വമുള്ള ജ്യോതി പിടിയിലായില്ലെങ്കില്‍ അവിടേക്ക് കടക്കാമെന്നാണ് കരുതിയിരുന്നത്. കൊലപാതകം നടത്തുകയാണെങ്കില്‍ യൂസഫിന് ഫ്‌ളാറ്റ് നല്‍കാമെന്ന് ജ്യോതി വാഗ്ദാനം ചെയ്തിരുന്നുവെന്നും പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാവിലെയാണ് വളാഞ്ചേരി ആലിന്‍ചുവട്ടിലെ രാഹുല്‍ ഇന്‍ഡേന്‍ ഗ്യാസ് ഏജന്‍സി ഉടമ വെണ്ടല്ലൂര്‍ വീട്ടില്‍ താമസിക്കുന്ന ഇടപ്പള്ളി സ്വദേശി കുറ്റിക്കാടന്‍ വിനോദി(54)നെ വീട്ടില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. വാടകവീട്ടിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് അക്രമികള്‍ വിനോദ്കുമാറിനെ തലങ്ങും വിലങ്ങും വെട്ടിയത് 38 തവണയാണ്. മൃതദേഹത്തില്‍ വസ്ത്രങ്ങളൊന്നുംതന്നെ ഇല്ലായിരുന്നു. മൂര്‍ച്ചയുള്ള ബ്ലേഡ്‌കൊണ്ടാണ് ജ്യോതിയുടെ കഴുത്തില്‍ പരുക്കേല്‍പ്പിച്ചിട്ടുള്ളതെന്നു പോലീസ് പറഞ്ഞു. സംഭവം നടന്ന് ഒന്‍പതു മണിക്കൂറിനുശേഷമാണു കൊലപാതകം പുറംലോകമറിയുന്നത്.
അയല്‍വീട്ടിലെ സ്ത്രീ വിനോദ് കുമാറിന്റെ വീടിന് മുന്നിലെ ലൈറ്റ് അണയാതെ കിടക്കുന്നത് കണ്ട് എത്തിയപ്പോഴാണ് ജ്യോതിയുടെ നിലവിളി കേട്ടത്. അകത്തുചെന്ന് നോക്കിയപ്പോള്‍ വെട്ടേറ്റ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന ജ്യോതിയെയായിരുന്നു കണ്ടത്. ഡൈനിങ് ഹാളിലാണ് ഇവരുണ്ടായിരുന്നത്. ജ്യോതി വിരല്‍ ചൂണ്ടിയതനുസരിച്ച് കിടപ്പു മുറിയിലെത്തിയപ്പോഴാണ് വിനോദ് കുമാറിനെ കണ്ടത്.
ദേഹമാസകലം വെട്ടേറ്റ് മരിച്ച നിലയില്‍ കട്ടിലിനും ചുമരിനുമിടയിലാണ് വിനോദ് കിടന്നിരുന്നത്. അയല്‍വാസി വിവരമറിയിച്ചതനുസരിച്ച് ഓടിക്കൂടിയ നാട്ടുകാരാണ് ജ്യോതിയെ ആശുപത്രിയിലത്തെിച്ചത്.
വീട്ടില്‍ നിന്നും 13.40 ലക്ഷം രൂപയും വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറും കവര്‍ന്നിരുന്നു.
ഗ്യാസ് ഏജന്‍സിയിലെ വ്യാഴാഴ്ചത്തെ കലക്ഷന്‍ തുകയാണ് നഷ്ടമായത്. ബാഗിലാക്കി സൂക്ഷിച്ചുവച്ചിരുന്നതായിരുന്നു പണം. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ജ്യോതി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
അതേസമയം വീട്ടുമുറ്റത്ത് നിന്നും കാണാതായ കെ.എല്‍. 7 ഡബ്‌ള്യൂ 400 നമ്പര്‍ ഇന്നോവ വാന്‍ ദേശീയപാതയില്‍ വെള്ളിയാഴ്ച രാത്രിയോടെ എടപ്പാളിനടുത്ത് മാണൂരില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇതുവഴി പോകുകയായിരുന്ന വളാഞ്ചേരി സി.ഐ സുരേഷ്‌കുമാറാണ് കാര്‍ കണ്ടത്.
Related News: ഗ്യാസ് ഏജന്‍സി ഉടമയെ വെട്ടിക്കൊലപ്പെടുത്തി വീട്ടില്‍ നിന്നും പണവും, സ്വര്‍ണവും ഇന്നോവ കാറും മോഷ്ടിച്ചു
Keywords: Accused in Valanchery murder case arrested, Malappuram, Ernakulam, Police, Flat, hospital, Treatment, Kerala.

Also Read:
ദമ്പതികളെ കെട്ടിയിട്ട് 75,000 രൂപയും 3 ലക്ഷം രൂപയുടെ സ്വര്‍ണവും കവര്‍ന്നു; മോഷ്ടാക്കള്‍ കാസര്‍കോട്ടേക്ക് കടന്നതായി സൂചന
Keywords: Accused in Valanchery murder case arrested, Malappuram, Ernakulam, Police, Flat, hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.