ADVERTISEMENT
തലശ്ശേരി: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതിക്ക് അഞ്ചു വര്‍ഷം തടവും 17,000 രൂപ പിഴയും വിധിച്ച് കോടതി. എടക്കാട് സ്വദേശി പ്രേമനെ (63) ആണ് ശിക്ഷിച്ചത്.
തലശ്ശേരി അതിവേഗ പോക്സോ കോടതി ജഡ്ജ് സിജി ഘോഷയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം രണ്ടര മാസം അധിക തടവ് അനുഭവിക്കണം. എടക്കാട് പൊലീസ് ആണ് കേസ് രെജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പ്രോസിക്യൂടര്‍ പിഎം ഭാസുരി ഹാജരായി.
Keywords: Accused in POCSO case sentenced to 5 years imprisonment and fine, Thalassery, News, Accused, Molestation, Court, Imprisonment, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

