Remand | മണല്‍ ലോറിയിടിച്ച് പൊലീസുകാരെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതിയായ യുവാവ് റിമാന്‍ഡില്‍
Jul 9, 2023, 21:28 IST
കണ്ണൂര്‍: (www.kvartha.com) മണല്‍ ലോറിയിടിച്ച് പൊലീസുകാരെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതി റിമാന്‍ഡില്‍. മണല്‍ കടത്ത് പിടികൂടാനെത്തിയ പൊലീസുകാരെ ടിപര്‍ ലോറിയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ മണല്‍ കടത്ത് സംഘാംഗമായ മാട്ടൂല്‍ സൗത് സ്വദേശി ബപ്പന്റവിട മുഹമ്മദ് ശാഫി (28)യാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
കേസില്‍ ഏഴാം പ്രതിയാണ് ഇയാള്‍. പയ്യന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. കഴിഞ്ഞ എപ്രില്‍ പത്തിന് പുലര്‍ചെ 3.35 ഓടെ പഴയങ്ങാടി ബസ് സ്റ്റാന്‍ഡിന് സമീപത്തായിരുന്നു സംഭവം. രാത്രികാല പട്രോളിങ് നടത്തുകയായിരുന്ന ഗ്രേഡ് എസ് ഐ ഗോപിനാഥനെയും സംഘത്തെയുമാണ് മണല്‍ കടത്ത് സംഘം ആക്രമിച്ചത്. പൊലീസ് സംഘം സഞ്ചരിച്ചിരുന്ന ജീപില്‍ നമ്പര്‍ പ്ലേറ്റ് പതിക്കാത്ത ടിപര്‍ ലോറി ഇടിക്കുകയായിരുന്നു. പല തവണ ജീപിനിടിച്ചെന്നാണ് പരാതി.
പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശ്യത്തോടെയാണ് ടിപര്‍ ലോറി ജീപില്‍ ഇടിച്ചതെന്നാണ് ആരോപണം. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നാണ് കേസ്. മണല്‍ ലോറിയിടിച്ചത് കാരണം പൊലീസ് ജീപ് ഭാഗികമായി തകര്‍ന്നിരുന്നു.

Keywords: Accused in case of trying to kill policemen by hitting sand lorry on remand, Kannur, News, Attack, Sand Mafia, Court Remanded, Tipper Lorry, Complaint, Jeep, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.