കോവിഡിനെ തുടര്‍ന്ന് 60 വയസ് കഴിഞ്ഞ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതിന് പിന്നാലെ അഭയ കേസിലെ പ്രതി ഫാ. കോട്ടൂരിന് 90 ദിവസം പരോള്‍
May 13, 2021, 13:07 IST
തിരുവനന്തപുരം: (www.kvartha.com 13.05.2021) കോവിഡിനെ തുടര്‍ന്ന് 60 വയസ് കഴിഞ്ഞ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതിന് പിന്നാലെ സിസ്റ്റര്‍ അഭയ കേസിലെ ഒന്നാം പ്രതി ഫാ. കോട്ടൂരിന് 90 ദിവസം പരോള്‍ അനുവദിച്ചതായി സാമൂഹിക പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ അറിയിച്ചു. കോവിഡ് വര്‍ധിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടി ജയിലിലെ ഹൈപവര്‍ കമിറ്റി 90 ദിവസം പരോള്‍ അനുവദിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പ്രതി ഫാ. തോമസ് കോട്ടൂര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നിറങ്ങി.
അഞ്ച് മാസം പോലും തികയുന്നതിനു മുന്‍പാണ് പ്രതി തോമസ് കോട്ടൂരിന് പരോള്‍ അനുവദിച്ചതെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ആരോപിച്ചു. പ്രതികള്‍ക്ക് കോടതിയില്‍ നിന്ന് ശിക്ഷ കിട്ടിയാലും ജയിലില്‍ കിടത്താതെ, ഇതുപോലുള്ള പരോളുകള്‍ അനുവദിച്ച് പ്രതികളെ സൈ്വര്യജീവിതം നയിക്കാന്‍ അനുവദിച്ചു കൊടുക്കുന്നത്, നിയമവ്യവസ്ഥയോടും ജനങ്ങളോടുമുള്ള വെല്ലുവിളിയുമാണെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ആരോപിച്ചു.
ഹൈകോടതി ജഡ്ജി സി ടി രവികുമാര്‍, ആഭ്യന്തര സെക്രടറി ടി കെ ജോസ്, ജയില്‍ ഡി ജി പി ഋഷിരാജ് സിങ് എന്നിവരടങ്ങിയ ജയില്‍ ഹൈപവര്‍ കമിറ്റി, 60 വയസ് കഴിഞ്ഞ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതിന്റെ കൂടെയാണ് അഭയ കേസിലെ പ്രതിയ്ക്കും പരോള്‍ ലഭിച്ചത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.