കാസര്‍കോട്ടെ കോടതി വളപ്പില്‍നിന്ന് രക്ഷപ്പെട്ട പ്രതി ഏറ്റുമാനൂരില്‍ പിടിയില്‍

 


ADVERTISEMENT

കാസര്‍കോട്ടെ കോടതി വളപ്പില്‍നിന്ന് രക്ഷപ്പെട്ട പ്രതി ഏറ്റുമാനൂരില്‍ പിടിയില്‍ ഏറ്റുമാനൂര്‍ : കാസര്‍കോട്ടെ കുടുംബകോടതിയില്‍ വിചാരണ കഴിഞ്ഞ് മടങ്ങുന്നതിനിടെ പോലീസിനെ വെട്ടിച്ച് കടന്ന യുവാവ് ഏറ്റുമാനൂരില്‍ പിടിയിലായി. ചെറുവത്തൂര്‍ പടന്ന വടക്കേ ഹൗസില്‍ സാജിദ്(24)ആണ് പോലീസ് പിടിയിലായത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12നാണ് പുതിയ ബസ്സ്റ്റാന്‍ഡ് കോംപ്ലക്‌സിലെ കുടുംബകോടതി പരിസരത്തുനിന്ന് ഇയാള്‍ മുങ്ങിയത്. ഭാര്യക്ക് ചെലവിന് കൊടുക്കാത്ത കേസില്‍ ശിക്ഷിക്കപ്പെട്ട് കോടതിയില്‍നിന്നിറങ്ങിയ സാജിദ് പോലിനെ കബളിപ്പിച്ച് കടക്കുകയായിരുന്നു. ചൊവ്വാഴ്ച ഏറ്റുമാനൂരില്‍ സംശയാസ്പദമായ നിലയില്‍ കണ്ട സാജിദിനെ ഏറ്റുമാനൂരില്‍ പോലീസ് പിടികൂടി ചന്തേര പോലീസിന് കൈമാറുകയായിരുന്നു. സാജിദിനെ കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനിലെത്തിച്ചു.

Keywords:  kasaragod, Kerala, Accused, Arrest, Court 

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia