കാസര്‍കോട്ടെ കോടതി വളപ്പില്‍നിന്ന് രക്ഷപ്പെട്ട പ്രതി ഏറ്റുമാനൂരില്‍ പിടിയില്‍
Jul 4, 2012, 09:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഏറ്റുമാനൂര്‍ : കാസര്‍കോട്ടെ കുടുംബകോടതിയില്‍ വിചാരണ കഴിഞ്ഞ് മടങ്ങുന്നതിനിടെ പോലീസിനെ വെട്ടിച്ച് കടന്ന യുവാവ് ഏറ്റുമാനൂരില്‍ പിടിയിലായി. ചെറുവത്തൂര്‍ പടന്ന വടക്കേ ഹൗസില്‍ സാജിദ്(24)ആണ് പോലീസ് പിടിയിലായത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12നാണ് പുതിയ ബസ്സ്റ്റാന്‍ഡ് കോംപ്ലക്‌സിലെ കുടുംബകോടതി പരിസരത്തുനിന്ന് ഇയാള്‍ മുങ്ങിയത്. ഭാര്യക്ക് ചെലവിന് കൊടുക്കാത്ത കേസില്‍ ശിക്ഷിക്കപ്പെട്ട് കോടതിയില്‍നിന്നിറങ്ങിയ സാജിദ് പോലിനെ കബളിപ്പിച്ച് കടക്കുകയായിരുന്നു. ചൊവ്വാഴ്ച ഏറ്റുമാനൂരില്‍ സംശയാസ്പദമായ നിലയില്‍ കണ്ട സാജിദിനെ ഏറ്റുമാനൂരില്‍ പോലീസ് പിടികൂടി ചന്തേര പോലീസിന് കൈമാറുകയായിരുന്നു. സാജിദിനെ കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനിലെത്തിച്ചു.
Keywords: kasaragod, Kerala, Accused, Arrest, Court
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
