Smashed | 'വിചാരണയ്ക്കായി കോടതിയില്‍ എത്തിച്ച ജില്ലാ കലക്ടറേറ്റ് സ്‌ഫോടനക്കേസിലെ പ്രതികള്‍ കൈവിലങ്ങുകൊണ്ട് ജനല്‍ചില്ല് അടിച്ചുതകര്‍ത്തു'
Aug 7, 2023, 17:52 IST
കൊല്ലം: (www.kvartha.com) വിചാരണയ്ക്കായി കോടതിയില്‍ എത്തിച്ച പ്രതികള്‍ കൈവിലങ്ങുകൊണ്ട് ജനല്‍ചില്ല് അടിച്ചുതകര്‍ത്തതായി പരാതി. ജില്ലാ കലക്ടറേറ്റ് സ്‌ഫോടനക്കേസിലെ പ്രതികളാണ് കോടതിയില്‍ അതിക്രമം കാട്ടിയതെന്ന് പൊലീസ് പറഞ്ഞു.
ആന്ധ്രാപ്രദേശിലെ കടപ്പ ജയിലില്‍ നിന്നാണു പ്രതികളെ കൊല്ലത്തേക്ക് കൊണ്ടുവന്നത്. അബ്ബാസ് അലി, ശംസൂന്‍ കരീം രാജ, ദാവൂദ് സുലൈമാന്‍, ശംസുദ്ദീന്‍ എന്നിവരാണു കേസിലെ പ്രതികള്‍. ഇവരെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. 2016 ജൂണ്‍ 15നായിരുന്നു കൊല്ലം കലക്ടറേറ്റില്‍ സ്‌ഫോടനം നടന്നത്.
Keywords: Accused destroyed Kollam court window, Kollam, News, Crime, Criminal Case, Court, Police, Jailed, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.