Attacked | അനധികൃത മദ്യവില്‍പന നടത്തുന്നതറിഞ്ഞ് പരിശോധനയ്‌ക്കെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥന്റെ വിരല്‍ പ്രതി കടിച്ചുമുറിച്ചതായും തലകൊണ്ട് ഇടിച്ച് മൂക്കിന് പരുക്കേല്‍പ്പിച്ചതായും പരാതി
Jul 4, 2023, 13:16 IST
ബദിയടുക്ക: (www.kvartha.com) അനധികൃത മദ്യവില്‍പന നടത്തുന്നതറിഞ്ഞ് പരിശോധനയ്‌ക്കെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥന്റെ വിരല്‍ പ്രതി കടിച്ചുമുറിച്ചതായും തലകൊണ്ട് ഇടിച്ച് മൂക്കിന് പരുക്കേല്‍പ്പിച്ചതായും പരാതി. കാസര്‍കോട് ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ലോറന്‍സ് ക്രാസ്റ്റയാണ് ബദിയടുക്ക റേന്‍ജ് എക്‌സൈസ് ഓഫിസിലെ പ്രിവന്റീവ് ഉദ്യോഗസ്ഥന്‍ ഡിഎം അബ്ദുല്ല കുഞ്ഞിയെ(51) ആക്രമിച്ചത് എന്നാണ് പരാതി.
ഉദ്യോഗസ്ഥന്റെ വലതുകയ്യിലെ തള്ളവിരലിനാണ് പരുക്കേറ്റത്. കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ഉദ്യോഗസ്ഥന്‍ വീട്ടില്‍ വിശ്രമത്തിലാണ്. കഴിഞ്ഞദിവസം വൈകുന്നേരം വീടിനു സമീപത്തു മദ്യം വില്‍ക്കുന്നതറിഞ്ഞാണ് എക്‌സൈസ് സംഘം സ്ഥലത്ത് എത്തിയത്. പരിശോധനയില്‍ മൂന്നുലിറ്റര്‍ മദ്യവും പിടിച്ചെടുത്തിരുന്നു. കേസെടുത്ത് ജീപില്‍ കയറ്റിയതിനു ശേഷമായിരുന്നു പ്രതിയുടെ ആക്രമണം. സംഭവത്തില്‍ ബദിയടുക്ക പൊലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Keywords: Accused attacked excise officer in Badiadka, Kasaragod, News, Excise Officer Attacked, Police, Arrested, Remanded, Injury, Lorens Crasta, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.