പ്രേമം നടിച്ച് 25 പവനും 6,000 രൂപയും മോഷ്ടിച്ച പ്രതി പിടിയില്‍
Jan 29, 2015, 13:55 IST
പെരുമ്പാവൂര്‍: (www.kvartha.com 29/01/2015) പ്രേമം നടിച്ച് 25 പവനും 6,000 രൂപയും മോഷ്ടിച്ച പ്രതി പിടിയില്‍. തുരുത്തി പാമ്പ്രാക്കുടി ജോസിന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയ കൊല്ലം അഞ്ചല്‍ പനയഞ്ചേരി ഷീജാഭവനില്‍ സോമന്റെ മകന്‍ ഷിബുവാണ്(30) പിടിയിലായത്. കുറുപ്പംപടി സി.ഐ. ജെ.കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് ആണ് വാടക വീട്ടില്‍ നിന്നും ഷിബുവിനെ പിടികൂടിയത്. പോഞ്ഞാശ്ശേരിയിലുള്ള ക്രഷര്‍ കമ്പനിയുടെ ഡ്രൈവറാണ് ഷിബു.
ജോസിന്റെ മകളായ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുമായി ഷിബു പ്രണയത്തിലായിരുന്നു. കുട്ടിയില്‍ നിന്നും വീട്ടിലെ അലമാരിയുടെ താക്കോല്‍ വെച്ചിരുന്ന സ്ഥലം ഷിബു മനസ്സിലാക്കിയിരുന്നു. അതിനുശേഷമാണ് ജോസിന്റെ വീട്ടില്‍ കവര്‍ച്ച നടത്താന്‍ ഇയാള്‍ പദ്ധതിയിട്ടത്. കഴിഞ്ഞദിവസം ജോസിന്റെ വീട്ടിലെത്തിയ ഷിബു വീട്ടില്‍ ജോസും ഭാര്യയും മകളും ഇല്ലെന്ന് മനസിലാക്കിയാണ് കവര്‍ച്ച നടത്തിയത്.
ഷിബു വീട്ടില്‍ ചെല്ലുന്ന അവസരത്തില്‍ ജോസിന്റെ ഭാര്യയും മൂത്തമകളും പുല്ലരിയാനായി പുറത്തു പോയിരുന്നു. ഇളയമകള്‍ വീടിനകത്തിരുന്നു പഠിക്കുകയായിരുന്നു. ഇതിനിടെ ഷിബു ആരും അറിയാതെ വീട്ടിനകത്തു കയറി കിടപ്പുമുറിയിലുള്ള അലമാരിയില്‍ സൂക്ഷിച്ചിരുന്ന 25 പവന്‍ സ്വര്‍ണാഭരണങ്ങളും 6,000 രൂപയും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. കവര്‍ന്ന സ്വര്‍ണാഭരണങ്ങള്‍ ഷിബു താമസിക്കുന്ന വാടക വീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

Keywords: Shibu, Jose, Daughter, Police, Arrest, Student, theft, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.