SWISS-TOWER 24/07/2023

Arrested | യുവതിയുടെ വ്യാജ ഫേസ്ബുക് ഐഡിയുണ്ടാക്കി ആറുലക്ഷം തട്ടിയെടുത്തെന്ന കേസ്; ഗൂഡല്ലൂര്‍ സ്വദേശി അറസ്റ്റില്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) യുവതിയുടെ ചിത്രം ഉപയോഗിച്ച് ഫേസ്ബുകില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി തട്ടിപ്പ് നടത്തിയെന്ന കേസില്‍ പ്രതിയായ വിരുതനെ കൊളവല്ലൂര്‍ പൊലീസ് സാഹസികമായി പിടികൂടി. ഷംന എന്ന പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി തട്ടിപ്പ് നടത്തിയ ഗൂഡല്ലൂര്‍ സ്വദേശി ഉബൈദുല്ല എന്ന 35 കാരനാണ് അറസ്റ്റിലായത്. കടവത്തൂര്‍ സ്വദേശി എന്‍ കെ മുഹമ്മദിന്റെ പരാതിയിലാണ് അറസ്റ്റ്.
Aster mims 04/11/2022

പൊലീസ് പറയുന്നത്: 2019 മുതലാണ് ഷംന എന്ന വ്യാജ പ്രൊഫൈലിലൂടെ മുഹമ്മദ് ഉബൈദുല്ലയുമായി ബന്ധം സ്ഥാപിക്കുന്നത്. കൂടുതല്‍ അടുത്തതോടെ പണമിടപാടുമായി. ഇത്തരത്തില്‍ പല തവണയായി ആറ് ലക്ഷം രൂപയാണ് ഉബൈദുല്ല തട്ടിയെടുത്തത്. ഒരു വര്‍ഷ കാലാവധിയും പറഞ്ഞിരുന്നു. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും പണം തിരികെ  കിട്ടാതായതോടെയാണ് മുഹമ്മദ് കൊളവല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. 

അന്വേഷണം ആരംഭിച്ച്  ഷംനക്ക് പിന്നാലെ പോയ പൊലീസിന് പക്ഷെ കണ്ടെത്താനായത് ഉബൈദുല്ലയെയാണ്. നവ മാധ്യമങ്ങളില്‍ നിന്നും നേരത്തെ പിന്‍ വാങ്ങിയതുകൊണ്ട് ബാങ്ക് അകൗണ്ട് വിവരങ്ങളെടുത്ത് നടത്തിയ അന്വേഷണത്തിലാണ് യഥാര്‍ഥ വിലനിലേക്ക് പൊലീസെത്തിയത്. ഗൂഡല്ലൂരില്‍ നിന്നും പിടികൂടിയ പ്രതിയെ രാവിലെയോടെ കൊളവല്ലൂരെത്തിച്ചു. 

കൊളവല്ലൂര്‍ എസ് ഐ സുഭാഷ്, രാജേഷ് പന്ന്യന്നൂര്‍, ദീപേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Arrested | യുവതിയുടെ വ്യാജ ഫേസ്ബുക് ഐഡിയുണ്ടാക്കി ആറുലക്ഷം തട്ടിയെടുത്തെന്ന കേസ്; ഗൂഡല്ലൂര്‍ സ്വദേശി അറസ്റ്റില്‍

Keywords:  News, Kerala, Kerala-News, News-Malayalam, Accused, Arrested, Stealing, Fake, Facebook Account, Social Meida, Regional-News, Accused arrested for stealing 6 lakhs by making fake facebook account in the name of woman.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia