Arrested | കാര്‍ വാടകയ്ക്കെടുത്ത് മറിച്ചുവിറ്റെന്ന കേസില്‍ പ്രതിയെ വീടുവളഞ്ഞ് പിടികൂടി പൊലീസ്
Apr 28, 2023, 19:35 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കാര്‍ വാടകയ്ക്ക് കൊണ്ടുപോയി മറച്ചുവിറ്റെന്ന കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ വീടുവളഞ്ഞ് പിടികൂടി പൊലീസ്. കണ്ണപുരം പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. മയ്യില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എ പി നിഹാദിനെ(24)യാണ് ഇന്‍സ്പെക്ടര്‍ അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഒളിവില്‍ കഴിയുകയായിരുന്ന പ്രതി നാട്ടിലെത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെളളിയാഴ്ച പുലര്‍ചെ വീട് വളഞ്ഞ പൊലീസ് വീടിന്റെ മുകളിലെ ബാത്റൂമില്‍ ഒളിച്ചിരിക്കുന്ന നിലയിലാണ് പ്രതിയെ കണ്ടെത്തിയത്.
കഴിഞ്ഞവര്‍ഷം നവംബറില്‍ കണ്ണപുരം സ്വദേശിനിയുടെ കാര്‍ കല്യാണ ആവശ്യത്തിനെന്നു പറഞ്ഞ് എടുത്ത ശേഷം മലപ്പുറം സ്വദേശിക്ക് ഉടമ അറിയാതെ പണയപ്പെടുത്തുകയായിരുന്നു എന്നാണ് പരാതി. പിന്നീട് പണം ആവശ്യപ്പെട്ട് ഉടമയെ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തു. പരാതിയില്‍ കണ്ണപുരം പൊലീസ് ആണ് കേസ് എടുത്തത്. കൂട്ടുപ്രതികളായ മറ്റു രണ്ട് പേര്‍ അന്നുതന്നെ പിടിയിലായിരുന്നു. എന്നാല്‍ നിഹാദ് ഒളിവില്‍ പോയി.
പരിയാരത്ത് നിഹാദിന്റെ പേരില്‍ ഒരു വാഹന മോഷണ കേസ്, കണ്ണൂരില്‍ മോഷണ കേസ്, കൊലപാതക കേസ്, വാഹനത്തില്‍ ആയുധം വെച്ച് യാത്ര ചെയ്തതിന് കേസ്, കാസര്‍കോട്, പയ്യന്നൂര്‍ സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുള്ളതായി പൊലീസ് പറഞ്ഞു.
എസ് ഐ വിനീഷ്, എ എസ് ഐ ഗിരീഷ്, എസ് സി പി ഓ ഷീബ, സിപിഒ ശാനിബ്, അനൂപ് ടിവി, ജവാദ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായത്.
ഒളിവില്‍ കഴിയുകയായിരുന്ന പ്രതി നാട്ടിലെത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെളളിയാഴ്ച പുലര്‍ചെ വീട് വളഞ്ഞ പൊലീസ് വീടിന്റെ മുകളിലെ ബാത്റൂമില്‍ ഒളിച്ചിരിക്കുന്ന നിലയിലാണ് പ്രതിയെ കണ്ടെത്തിയത്.
കഴിഞ്ഞവര്‍ഷം നവംബറില്‍ കണ്ണപുരം സ്വദേശിനിയുടെ കാര്‍ കല്യാണ ആവശ്യത്തിനെന്നു പറഞ്ഞ് എടുത്ത ശേഷം മലപ്പുറം സ്വദേശിക്ക് ഉടമ അറിയാതെ പണയപ്പെടുത്തുകയായിരുന്നു എന്നാണ് പരാതി. പിന്നീട് പണം ആവശ്യപ്പെട്ട് ഉടമയെ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തു. പരാതിയില്‍ കണ്ണപുരം പൊലീസ് ആണ് കേസ് എടുത്തത്. കൂട്ടുപ്രതികളായ മറ്റു രണ്ട് പേര്‍ അന്നുതന്നെ പിടിയിലായിരുന്നു. എന്നാല്‍ നിഹാദ് ഒളിവില്‍ പോയി.
എസ് ഐ വിനീഷ്, എ എസ് ഐ ഗിരീഷ്, എസ് സി പി ഓ ഷീബ, സിപിഒ ശാനിബ്, അനൂപ് ടിവി, ജവാദ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായത്.
Keywords: Accused arrested for cheating case, Kannur, News, Police, Arrested, Cheating, Theft, Pariyaram, Nihad, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.