വെള്ളം ചോദിച്ച് വന്ന് വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ദിവസങ്ങള്‍ക്ക് ശേഷം പ്രതി പിടിയില്‍
Sep 9, 2021, 19:15 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 09.09.2021) വെള്ളം ചോദിച്ച് വന്ന് വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ദിവസങ്ങള്‍ക്ക് ശേഷം പ്രതി പിടിയില്‍. ഇക്കഴിഞ്ഞ ഉത്രാട ദിനത്തില്‍ വൈകിട്ട് 5.00മണിയോട് കൂടി അഴൂര്‍ മുട്ടപ്പാലത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. വെള്ളം ചോദിച്ചു വന്ന യുവാവ് വീട്ടിനുള്ളില്‍ കയറി കുളി കഴിഞ്ഞു വന്ന 64 കാരിയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.
24 കാരനായ അനീഷാണ് പിടിയിലായത്. ആറ്റിങ്ങല്‍ ഡി വൈ എസ് പി സുനീഷ് ബാബുവിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചിറയിന്‍കീഴ് എസ് എച് ഒ, ജി ബി മുകേഷിന്റെ നേതൃത്വത്തില്‍ എസ് ഐ വിനീഷ്, എ എസ് ഐ നവാസ്, എ എസ് ഐ ഷജീര്‍, തിരുവന്തപുരം റൂറല്‍ ഷാഡോ ടീം ജി എസ് ഐ ഫിറോസ്ഖാന്‍, എ എസ് ഐ ദിലീപ്, സി പി ഒ മാരായ ഷിജു, സുനില്‍രാജ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതിയെ വെമ്പായത്തിന് സമീപമുള്ള ഒളിത്താവളത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങല്‍ ജി എഫ് എം സി-3 കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Keywords: Accused arrested days later in the case of trying to molestation a housewife by asking for water, Thiruvananthapuram, News, Molestation attempt, Arrested, Police, Criminal Case, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

